ഇതെന്താ അനിരുദ്ധിനെ കോപ്പി അടിക്കുന്നതാണോ?, കറുപ്പ് അപ്‌ഡേറ്റുമായി സായ് അഭ്യങ്കർ; ഹിറ്റുറപ്പിച്ച് സൂര്യ ഫാൻസ്‌

ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു

നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രമാണ് കറുപ്പ്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും റിലീസ് നീട്ടിവെക്കുകയായിരുന്നു. ചിത്രം ഇതുവരെയായിട്ടും പുറത്തിറങ്ങാത്തത്തിൽ സൂര്യ ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ.

'സിനിമയുടെ ഫൈനൽ ഔട്ട് കണ്ടു. കാത്തിരിപ്പുകൾ വെറുതെയാകില്ല' എന്നാണ് സായ് അഭ്യങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നേരത്തെ സംഗീതം നൽകുന്ന സിനിമകൾ പുറത്തിറങ്ങുന്നതിന് മുൻപ് റിവ്യൂ എന്ന പോലെ ഇമോജികൾ പോസ്റ്റ് ചെയ്യുന്ന പതിവ് അനിരുദ്ധിന് ഉണ്ടായിരുന്നു. ഇപ്പോഴിതാ സായ് അഭ്യങ്കർ അനിരുദ്ധിന്റെ പാത പിന്തുടരുകയാണോ എന്നാണ് എല്ലാവരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമകളായിരുന്നു സൂര്യയുടേതായി ഇറങ്ങി വിജയം നേടാതെ പോയത്. ഈ സിനിമയിലൂടെ ഒരു ഹിറ്റ് സൂര്യയ്ക്ക് അത്യാവശ്യമാണ്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്.

Just saw the final out of K 🖤 Will be worth the wait ! 🧨@Suriya_offl 💥 @RJ_Balaji 💥

നിരവധി ഗംഭീര ചിത്രങ്ങള്‍ക്ക് പിന്നിലെ ലെന്‍സ്മാന്‍ ജി കെ വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. അത്ഭുതകരമായ ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവന്‍ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് കറുപ്പിലെ ഉയര്‍ന്ന നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാവായ പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്.

Content Highlights: Suriya film karuppu update revealed by music director sai abyangar

To advertise here,contact us