മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കുടയുടെ പരസ്യത്തിൽ അഭിനയിച്ചു, സിനിമയിലേക്ക് ശ്രമിച്ചിട്ടില്ല; ഭാവന

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കുടയുടെ പരസ്യത്തിലും ചെറിയൊരു ടെലിഫിലിമിലും അഭിനയിച്ചിരുന്നു, അങ്ങനെയാണ് നമ്മളിലേക്കെത്തുന്നത്.

മലയാള അസിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് ഭാവന. നിരവധി കഥാപാത്രങ്ങൾ നടി മലയാളത്തിന് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ സിനിയമയിലേക്കുള്ള തന്റെ വരവിനെക്കുയർച്ച് പറയുകയാണ് നടി. ചെറുപ്പം മുതലേ സിനിമ തനിക്ക് ഇഷ്ടമായിരുന്നുവെന്ന് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കുടയുടെ പരസ്യത്തിലും ചെറിയൊരു ടെലിഫിലിമിലും അഭിനയിച്ചിരുന്നുവെന്നും ഭാവന കൂട്ടിച്ചേർത്തു.

‘ചെറിയ പ്രായം മുതല്‍ തന്നെ എന്റെ ഉള്ളില്‍ സിനിമയോട് ഇഷ്ടം ഉണ്ടായിരുന്നു. അച്ഛന്‍ ഒരു അസിസ്റ്റന്റ് ക്യാമറാമാന്‍ ആയതിനാല്‍ ലൊക്കേഷനില്‍ നടക്കുന്ന സിനിമാക്കഥകളെല്ലാം കേട്ടിട്ടുണ്ട്. അതുകൊണ്ടെല്ലാം ആവും ഞാനറിയാതെ തന്നെ എന്റെ ഉള്ളില്‍ സിനിമ എന്ന ആഗ്രഹം വന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കുടയുടെ പരസ്യത്തിലും ചെറിയൊരു ടെലിഫിലിമിലും അഭിനയിച്ചിരുന്നു.

അങ്ങനെയാണ് നമ്മളിലേക്കെത്തുന്നത്. തൃശ്ശൂരില്‍ എ.സി.വി എന്ന ചാനലില്‍ ഞാനൊരു പ്രോഗ്രാം ചെയ്തിട്ടുണ്ടായിരുന്നു. അത് കണ്ടിട്ട് നമ്മളിന്റെ തിരക്കഥാകൃത്തായ കലവൂര്‍ രവിചേട്ടനാണ് എന്നെ ചിത്രത്തിലേക്ക് വിളിക്കുന്നത്. അങ്ങനെ കമല്‍ സാറുമായി സംസാരിച്ച് എന്നെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ സിനിമയിലേക്ക് എത്തിപ്പെടുന്നത്. ആരും അതിന് വേണ്ടി ശ്രമിച്ചിട്ടില്ല’ ഭാവന പറയുന്നു.

കമലിന്റെ സംവിധാനത്തിൽ ജിഷ്ണു രാഘവൻ, സിദ്ധാർത്ഥ്,രേണുക മേനോൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നമ്മൾ. സിനിമയിൽ പരിമളം എന്ന കഥാപാത്രത്തയെയാണ് ഭാവന അവതരിപ്പിച്ചത്. ഇന്നും ഭാവനയുടെ സിനിമാ കരിയറിൽ ഈ കഥാപാത്രം ഓർമിക്കപ്പെടുന്നു. സിനിമ അന്ന് ബോക്സ്ഓഫീസിൽ വമ്പൻ വിജയമായിരുന്നു നേടിയിരുന്നത്.

Content Highlights:  Actress Bhavana shared a childhood memory, revealing that she acted in an umbrella advertisement while studying in the third grade. She also clarified that she never actively tried to enter the film industry, stating that cinema happened naturally in her life rather than through deliberate attempts.

To advertise here,contact us