ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിക്കുന്ന സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സുന്ദർ സി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ഈ സിനിമയിൽ നിന്ന് പിന്മാറിയെന്ന് സുന്ദർ സി ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ തന്റെ അടുത്ത സിനിമയുടെ പ്രൊമോയുമായി എത്തിയിരിക്കുകയാണ് സുന്ദർ സി.
വിശാലിനെ നായകനാക്കി ആണ് സുന്ദർ സി അടുത്ത സിനിമ ഒരുക്കുന്നത്. പുരുഷൻ എന്നാണ് സിനിമയുടെ പേര്. തമന്ന, യോഗി ബാബു എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ഒരു കോമഡി ആക്ഷൻ സിനിമയാകും പുരുഷൻ എന്ന സൂചനയാണ് പ്രൊമോ നൽകുന്നത്. പതിവ് സുന്ദർ സി എലെമെന്റുകൾ എല്ലാം ഈ സിനിമയിലും ഉണ്ടാകുമെന്നും ചിത്രം ഉറപ്പ് നൽകുന്നു. ഹിപ്പ് ഹോപ്പ് തമിഴ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. എ. സി. എസ്. അരുൺ കുമാർ ആണ് സിനിമ നിർമിക്കുന്നത്.
തിരക്കഥ, സംഭാഷണം: വെങ്കട്ട് രാഘവൻ, സംവിധായകൻ: ഗോപി അമർനാഥ്, എഡിറ്റർ: റോജർ, പ്രൊഡക്ഷൻ ഡിസൈനർ: ഗുരുരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എൻ. മണിവണ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആർ. പി. ബാലഗോപി. രജനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം സുന്ദർ സിക്ക് പകരം സിബി ചക്രവർത്തി ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
Content Highlights: Sundar C's new film starring Vishal titled purushan promo video out now