അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. 150 കോടിയിലേക്ക് സിനിമ കുതിച്ചുയരുകയാണ്. നിവിൻ പോളിയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുകയാണ്. തിയേറ്ററിൽ എത്തി ഒരു മാസത്തിനോട് അടുക്കുകയാണ് സിനിമ. ചിത്രം എന്ന് ഒടിടിയിൽ എത്തുമെന്ന ചർച്ചകളും തുടങ്ങി കഴിഞ്ഞു.
സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത് ജിയോ ഹോട്സ്റ്റാറാണ് എന്നാണ് ഒടിടി പ്ലേ റിപ്പോര്ട്ട് ചെയ്യുന്നത്. ഫെബ്രുവരി ആദ്യ വാരമോ രണ്ടാം വാരമോ സര്വ്വം മായ ഒടിടിയില് എത്തും എന്നുമാണ് റിപ്പോര്ട്ട്. ഒടിടിയിൽ എത്തുന്നതോടെ സിനിമയ്ക്ക് ഇനിയും പ്രശംസകൾ നിറയുമെന്നാണ് കരുതുന്നത്. അതേസമയം, സിനിമയുടെ ആഗോള കളക്ഷൻ 131 കോടി കടന്നിരിക്കുകയാണ്. സിനിമ ഉടൻ 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്.
കോടികള് കൊയ്ത് മുന്നേറുന്നതിനൊപ്പം മലയാള സിനിമയില് ബോക്സ് ഓഫീസ് പട്ടികയിലും ചിത്രം സ്ഥാനം മെച്ചപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ടോപ് 10ലേക്ക് ഇടം നേടിയ ചിത്രം ഇപ്പോള് ഒമ്പതാം സ്ഥാനത്തേക്ക് കുതിച്ചിട്ടുണ്ട്. 132 കോടിയാണ് സിനിമയുടെ നിലവിലെ കളക്ഷന്. ഇതോടെ മോഹന്ലാലിന്റെ ലൂസിഫര് പട്ടികയില് നിന്ന് പുറത്താവുകയും പ്രേമലു പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ.
ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.
Content Highlights: Nivin pauly hitt movie 'Sarvam Maya' When will hit OTT?