നടൻ പ്രേം നസീറിനെതിരെ ടിനി ടോം നടത്തിയ പരാമർശം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്നെ വിമർശിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ടിനി ടോം. നസീറിന്റെ കുടുംബാംഗങ്ങളുടെയും പ്രേം നസീർ ഫൗണ്ടേഷന്റെയും സാന്നിധ്യത്തിൽ തനിക്ക് ലഭിച്ച ഉപഹാരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ടിനി ടോം പ്രതികരിച്ചത്. ഈ ഉപഹാരം കാവ്യ നീതിയാണെന്നും ഇന്റർവ്യൂ കാണാത്ത ജനങ്ങളെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച ആ ഒരൊറ്റ ദുഷ്ട ശക്തിക്കു കാലം അല്ലെങ്കിൽ ദൈവം കരണത്തു തന്നെ മറുപടി കൊടുത്തുവെന്നും ടിനി ടോം പറഞ്ഞു.
ഈ വിഷയത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള ഒരാളുപോലും തന്നെ തെറ്റിദ്ധരിച്ചില്ലെന്നും അതിന് നന്ദിയുടെന്നും നടൻ കൂട്ടിച്ചേർത്തു.
'കാവ്യ നീതി. …നസിർ സാറിനെ അവഹേളിച്ചു എന്ന് പറഞ്ഞു എന്റെ ഇന്റർവ്യൂ കാണാത്ത ജനങ്ങളെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച ആ ഒരൊറ്റ ദുഷ്ട ശക്തിക്കു കാലം അല്ലെങ്കിൽ ദൈവം കരണത്തു തന്നെ മറുപടി കൊടുത്തു….
ആദ്യം നന്ദി ഒരൊറ്റ സിനിമകാര് പോലും എന്നെ തെറ്റിദ്ധരിക്കാതിരുന്നതിനു, പിന്നേ നസീർ സാറിന്റെ അടുത്ത ബന്ധുക്കളും നസീർ ഫൌണ്ടേഷൻ പ്രസിഡന്റ് ആയ മേനക സുരേഷേട്ടനും, ഫൈസൽ ഇക്കയ്ക്കും അബ്ദുള്ള ഇക്കയ്ക്കും പിന്നേ പ്രേംനസീർ കൊച്ചി ചാപ്റ്റർഇലെ മമ്മിക്കയ്ക്കും. നസീർ സാറിന്റെ സ്വന്തo സഹോദരിയുടെ മകളുടെ സാന്നിധ്യത്തിൽ എനിക്ക് കിട്ടിയ ഉപഹാരം എന്റെ ജീവിതത്തിൽ എന്റെ ദൈവ വിശ്വാസതിന് കിട്ടിയ സമ്മാനം ആകുന്നു,' ടിനി ടോം കുറിച്ചു.
പ്രേംനസീർ സിനിമ ഇല്ലാതെ സ്റ്റാർഡം പോയി മനസ്സുവിഷമിച്ച് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയിരുന്നു കരഞ്ഞിരുന്നു എന്നായിരുന്നു വിവാദമായ ടിനി ടോമിന്റെ പരാമർശം. എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങിയിട്ട് സിനിമ കിട്ടാതെ കരഞ്ഞു കരഞ്ഞാണ് പ്രേം നസീർ മരിച്ചതെന്നും ടിനി ടോം പറഞ്ഞിരുന്നു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും സദുദ്ദേശം മാത്രം ഉദ്ദേശിച്ച് നടത്തിയ പരാമര്ശമാണത്തെന്നും പിന്നീട് നടൻ വ്യക്തമാക്കിയിരുന്നു. പ്രേം നസീറിന്റെ ആരാധകരോട് മാപ്പ് ചോദിക്കുന്നതായും ടിനി ടോം ആൻ കൂട്ടിച്ചേർത്തിരുന്നു.
Content Highlights: Actor Tiny Tom has responded to criticism surrounding the Prem Nazir controversy. Addressing the backlash, he clarified his position and reacted to the remarks made against him.