ഡോൺ 3യിൽ നായകനാക്കാൻ ഷാരൂഖ് ഖാൻ റെഡിയാണ്, പക്ഷേ ഒരു ഡിമാൻഡ് ഉണ്ട്

ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഡോൺ 3യിലേക്ക് മടങ്ങിയെത്താൻ ഷാരൂഖ് തയ്യാറാണ്. പക്ഷെ ഒരു ഡിമാനടൻ വെച്ചിട്ടുണ്ട്

ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആയിരുന്നു സിനിമയിൽ നായകനായി എത്തേണ്ടിയിരുന്നത്. എന്നാൽ സിനിമയിൽ നിന്ന് രൺവീർ പിന്മാറിയിരുന്നു. ധുരന്ദറിൻ്റെ വമ്പൻ വിജയത്തോടെ ഇനി ആക്ഷൻ-ഗ്യാങ്‌സ്റ്റർ സിനിമകളിൽ നിന്ന് രൺവീർ ഇടവേള എടുക്കുകയാണെന്നും മറ്റു ഴോണറുകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ ആണ് നടന്റെ ഉദ്ദേശം എന്നുമാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഡോൺ 3 യിൽ ഷാരൂഖ് ഖാൻ നായകനാകുമെന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്.

'ഡോൺ 3' യിലേക്കുള്ള ക്ഷണം നേരത്തേ ഷാരൂഖ് നിരസിച്ചിരുന്നു. ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം സിനിമയിലേക്ക് മടങ്ങിയെത്താൻ ഷാരൂഖ് തയ്യാറാണ്. പക്ഷെ ഒരു ഡിമാന്റ് നടൻ വെച്ചിട്ടുണ്ട്. 'ജവാൻ' സംവിധാനം ചെയ്ത അറ്റ്ലീ 'ഡോൺ 3' സംവിധാനം ചെയ്യണമെന്നാണ് ഷാരൂഖിന്റെ ആവശ്യം.

വർഷങ്ങൾ നീണ്ട കരിയറിൽ ഷാരൂഖ് ഖാന് ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ജവാൻ. ഈ കാരണം കൊണ്ട് സംവിധായകനായ അറ്റ്ലീയുമായി വീണ്ടും സഹകരിക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ട്. അണിയറയിൽ ചർച്ചകൾ പുരോഗമിക്കുകയായെന്നാണ് റിപ്പോർട്ടുകൾ. ഡോൺ 3 യിൽ ആർ അഭിനയിക്കുമെന്നും സിനിമ ആർ സംവിധാനം ചെയ്യുമെന്നും അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

2006 ലാണ് 'ഡോൺ' ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനവും ഫർഹാൻ അക്തറിന്റെ സംവിധാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 2011 ലാണ് 'ഡോൺ 2' പുറത്തിറങ്ങുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ബൊമൻ ഇറാനി, പ്രിയങ്ക ചോപ്ര, കുണാൽ കപൂർ, ഓം പുരി എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗം പുറത്തിറങ്ങാൻ ഒരുങ്ങിയത്. സിനിമയിൽ ആരാകും നായികാ എന്ന കാര്യത്തിലും തീരുമാനം ആയിട്ടില്ല. നേരത്തെ കിയാര അദ്വാനി ആകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സിനിമയിൽ നിന്ന് നടി പിന്മാറിയെന്നും വിവരം ഉണ്ട്.

Content Highlights:  Shah Rukh Khan is reportedly set to make a comeback in Don 3 after Ranveer Singh’s departure, but he has placed a condition on his return. According to reports, the actor wants filmmaker Atlee to be involved in the project before he commits to reprising his role.

To advertise here,contact us