ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. സിനിമ ഏപ്രിലിൽ തിയേറ്ററിലെത്തുമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെക്കുകയാണ് നടി ശാന്തി മായാദേവി. സിനിമയിലെ കോടതി സീനുകൾ മികച്ചതാണെന്ന് നടി പറഞ്ഞു. ഫഹദ് ഫാസിലിനൊപ്പം ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'കോടതി സീനുകൾ ഉണ്ട് അതു ഷൂട്ട് ചെയ്തത് പുത്തോട്ട എസ്.എൻ ലോ കോളജിൽ സെറ്റിട്ടാണ്. ഞാൻ അവിടെ പഠിച്ചിട്ടില്ലെങ്കിലും എനിക്കു പ്രിയപ്പെട്ട ക്യാംപസാണു അവിടുത്തേത്. കോടതി സീനുകൾ നന്നായിട്ടുണ്ടെന്നു തോന്നി. ആദ്യരണ്ടു ഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായ ട്രാക്കിലാണു മൂന്നാം ഭാഗത്തിൻ്റെ കഥ പുരോഗമിക്കുന്നത്. സംവിധായകൻ ജിത്തു സാർ അദ്ദേഹവുമായി അസോസിയേറ്റ് ചെയ്തു നിൽക്കുന്ന പലർക്കും തിരക്കഥ വായിക്കാൻ കൊടുത്തു. അക്കൂട്ടത്തിൽ ഞാനും വായിച്ചു. പക്ഷേ, കഥയെക്കുറിച്ചു കൂടുതലൊന്നും ഇപ്പോൾ പറയാൻ കഴിയില്ല,' ശാന്തി മായാദേവി പറഞ്ഞു.
അഭിഭാഷക ജോലിയിൽ വല്യച്ഛൻ നെടുമങ്ങാട് സതീഷ് കുമാറിനോടെന്ന പോലെ സിനിമയിൽ ഞാൻ കടപ്പെട്ടി രിക്കുന്ന ആളാണു ജീത്തുസാർ. അദ്ദേഹത്തോടും കുടുംബത്തോടും അങ്ങേയറ്റത്തെ കടപ്പാടും സ്നേഹവുമുണ്ട് ഫഹദ് ഫാസിൽ നായകനായ സിനിമയാണ് എൻ്റെ പുതിയ പ്രോജക്റ്റ്. ജീത്തുസാറാണ് സംവിധാനം,' ശാന്തി മായാദേവി കൂട്ടിച്ചേർത്തു.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുടെന്നും ശാന്തി പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആലോചനകൾ നടന്നെങ്കിലും അവ ഫലപ്രദമായില്ലെന്നും അവർ കൂട്ടിച്ചേർത്തു. 'തിരക്കഥാകൃത്തെന്ന നിലയിൽ എനിക്ക് ആത്മവിശ്വാസം തന്ന സിനിമയാണു നേര്. രണ്ടാം ഭാഗത്തിനായി ചില ചർച്ചകൾ നടന്നിരുന്നു. പക്ഷേ, നല്ലൊരു കഥയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. നേര് ഹിന്ദിയിലേക്കു റീമേക്ക് ചെയ്യുന്നുണ്ട്. ജീത്തു സാറാണ് അതും സംവിധാനം ചെയ്യുന്നത്. ആ പ്രൊജക്ട് ഏറെക്കുറെ ആയിട്ടുണ്ട്,' ശാന്തി മായാദേവി പറഞ്ഞു.
Content Highlights: Shanthi Mayadevi has stated that director Jeethu Joseph is coming up with a new film featuring Fahadh Faasil in the lead role. The announcement has drawn attention among cinema fans, as the collaboration between Jeethu Joseph and Fahadh Faasil is highly anticipated.