റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി സിനിമയാണ് ദി രാജാസാബ്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിട്ടാണ് എത്തിയത്. സിനിമയുടെ പ്രതികരണങ്ങൾ ഇപ്പോൾ പുറത്തുവരുകയാണ്. ചിത്രത്തിൽ പ്രഭാസ് ഞെട്ടിച്ചെന്നും പതിവുപോലെ ഗംഭീര സ്ക്രീൻപ്രെസെൻസ് ആണ് നടന്റേതെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.
സീരിയസ് സിനിമകളിൽ നിന്ന് കോമഡിയിലേക്ക് വരുമ്പോൾ പ്രഭാസിന് തിളങ്ങാനായിട്ടുണ്ടെന്നും കമന്റുകൾ ഉണ്ട്. മികച്ച വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. തമൻ്റെ പശ്ചാത്തലസംഗീതത്തിനും കയ്യടികൾ ഉയരുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ കാർഡിനും അഭിനന്ദനങ്ങൾ നേടുന്നുണ്ട്. കേരളത്തിലും സിനിമയ്ക്ക് നല്ല വരവേൽപ്പ് ലഭിക്കുന്നുണ്ട്. സിനിമയുടെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകളാണ് കേരളത്തിൽ പുറത്തിറങ്ങിയത്. ആഗോള തലത്തിൽ 410 കോടി ഗ്രോസ് കളക്ഷൻ നേടിയാൽ മാത്രമേ സിനിമയ്ക്ക് വിജയിക്കാൻ സാധിക്കൂ. അതേസമയം, തെലുങ്കിൽ സിനിമയ്ക്ക് വിജയിക്കണമെങ്കിൽ 290 കോടിയോളം നേടണം. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് സിനിമ എത്തുന്നത്.
#TheRajaSaab Ends with a Lead to Sequel Rajasaab Circus!!Positives : Free Flowing #Prabhas Carried Entire film with his Mesmerising Performance!!Interval & Climax Episodes are Brilliantly Presented 👌👌Thaman BGM in Few Sequences are Terrific🔥Prabhas Scenes with… pic.twitter.com/UMMlK99mqS
what DARLING did for prabhas…like bringing out his funny and carefree personality… #RajaSaab does again...the character feels absolutely fresh…seeing prabhas that way. I got bored of watching him only in larger than life roles…rajasaab is no less in scale..but the fun element…
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്സ്, കിംഗ് സോളമൻ, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ.
Content Highlights: Prabhas starring The Rajasaab reviews out now