മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ ഇന്ന് തിയേറ്ററുകളിലെത്തി. മികച്ച ആദ്യ പകുതിയാണ് സിനിമയുടേതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പെർഫോമൻസിൽ മമ്മൂട്ടി ഞെട്ടിച്ചെന്നും ഗംഭീര ഇൻട്രോ ആണ് അദ്ദേഹത്തിന്റേതെന്നും എന്നാണ് കമന്റുകൾ. രണ്ടാം പകുതിയും ഇതുപോലെ ഗംഭീരമാണെങ്കിൽ ചിത്രം ബോക്സ് ഓഫീസിൽ കോടികൾ കൊയ്യുമെന്നാണ് പ്രതീക്ഷ.
#KalamKaval extraordinary first half response 🔥🔥🔥#Mammootty is back with a Banger on screens 🔥🔥🔥 Devil 🔥🔥🔥🔥🔥 pic.twitter.com/sXVOdyPS0F
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫിലും മികച്ച പ്രീ സെയിൽസ് ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ. 'ലോക' ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്യുന്നത്. ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് സിതാര എന്റെർറ്റൈന്മെന്റ്സ്, കർണാടകയിൽ എത്തിക്കുന്നത് ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് പെൻ മരുധാർ എന്നിവരാണ്.
Never Tasted Before 🔥First Halffffffff🥵🔥Dont miss Opening Sequences !!!Interval Block🥵🥵🥵🔥#mammootty #Kalamkaval pic.twitter.com/MjOyJEVWXl
ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവൽ കാത്തിരിക്കുന്നത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
Content Highlights: Kalamkaval first half report