'ബാലയ്യ ആരാധകർ ഞങ്ങളോട് ക്ഷമിക്കണം', ആഘോഷങ്ങൾ വെറുതെയായി; അവസാനനിമിഷം റിലീസ് മാറ്റിവെച്ച് 'അഖണ്ഡ 2'

റിലീസ് മാറ്റിവെച്ചതിൽ വലിയ നിരാശയിലാണ് ബാലയ്യ ആരാധകർ

ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് അഖണ്ഡ 2 . സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരുന്നത്. എന്നാൽ ഇപ്പോൾ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.

ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കളായ 14 റീൽസ്. നിർമാതാക്കളുടെ മുൻ സിനിമയുമായി ബന്ധപ്പെട്ട ചില ഫിനാൻഷ്യൽ പ്രശ്നങ്ങളാണ് ബാലയ്യ ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും സിനിമാപ്രേമികൾ നേരിട്ട അസൗകര്യത്തിൽ തങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു എന്നും നിർമാതാക്കൾ എക്സിലൂടെ അറിയിച്ചു. റിലീസ് മാറ്റിവെച്ചതിൽ വലിയ നിരാശയിലാണ് ബാലയ്യ ആരാധകർ. ആഘോഷങ്ങളോടെ വലിയ വരവേൽപ്പായിരുന്നു അവർ സിനിമയ്ക്കായി ഒരുക്കിയിരുന്നത്. എന്നാൽ റിലീസ് മാറ്റിവെച്ചതോടെ അതെല്ലാം മുടങ്ങി എന്നാണ് അവർ എക്സിലൂടെ കുറിക്കുന്നത്.

With a heavy heart, we regret to inform you that #Akhanda2 will not be releasing as scheduled due to unavoidable circumstances.This is a painful moment for us, and we truly understand the disappointment it brings to every fan and movie lover awaiting the film.We are working…

ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക.

പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. രചന, സംവിധാനം ബോയപതി ശ്രീനു, നിർമ്മാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്.

Content Highlights: Akhanda 2 release postponed

To advertise here,contact us