ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്റര്ടെയ്നര് ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. വമ്പന് പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം ആഗോള മാര്ക്കറ്റില് നിന്ന് നേടിയിരിക്കുന്നത്. അതിനാല്ത്തന്നെ അതാത് മാര്ക്കറ്റുകളില് വലിയ കളക്ഷന് നേടിയാല് മാത്രമേ ചിത്രത്തിന് ഹിറ്റായി മാറാൻ കഴിയൂ. ഇപ്പോഴിതാ ഈ കണക്കുകൾ പുറത്തുവരുകയാണ്.
തമിഴ്നാട്ടിൽ 105 കോടി രൂപയ്ക്കാണ് സിനിമയുടെ റൈറ്റ്സ് വിട്ടുപോയിരിക്കുന്നത്. 225 കോടി നേടിയാല് മാത്രമേ ചിത്രം തമിഴ്നാട്ടിൽ ബ്രേക്ക് ഈവന് ആകൂ. ഒരു വിജയ് ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് ജനനായകൻ വിറ്റുപോയിരിക്കുന്നത്. താരത്തിന്റെ അവസാനചിത്രം ആയതിനാൽ കളക്ഷനിൽ വലിയ കുതിപ്പുണ്ടാക്കാൻ സിനിമയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. കേരളത്തിലും റെക്കോർഡ് തുകയ്ക്കാണ് സിനിമയുടെ വിതരണാവകാശം വിറ്റുപോയിരിക്കുന്നത്. 15 കോടി രൂപയ്ക്ക് എസ് എസ് ആർ എന്റർടൈന്മെന്റ്സ് ആണ് സിനിമയുടെ റൈറ്റ്സ് നേടിയത് എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ കേരളത്തിൽ ചിത്രം ബ്രേക്ക് ഈവൻ ആകണമെങ്കിൽ 30 കോടിക്കും മുകളിൽ നേടണം. വിജയ്യുടെ അവസാനചിത്രമായ ദി ഗോട്ട് കേരളത്തിൽ വലിയ പരാജയമായിരുന്നു. ജനനായകന് കേരളത്തിൽ തരംഗമുണ്ടാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
തെലുങ്ക് സംസ്ഥാനങ്ങളിലും സിനിമയ്ക്ക് വലിയ വരവേൽപ്പ് ലഭിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ചിത്രത്തിന് അവിടെ വിജയിക്കണമെങ്കിൽ 20 കോടിക്ക് മേലെ നേടണം. കർണാടകയിൽ നിര്മ്മാതാക്കളായ കെവിഎന് പ്രൊഡക്ഷന്സ് തന്നെയാണ് ജനനായകൻ വിതരണം ചെയ്യുന്നത്. 30 കോടി നേടിയാൽ മാത്രമേ ജനനായകന് കർണാടകയിൽ വിജയിക്കാനാകൂ.
#JanaNayagan Breakeven Gross (Approx)TamilNadu : 220 Cr Telugu States : 20 Cr Karnataka: 30 Cr Kerala : 35 Cr Overseas: 210 Cr The film must collect more than ₹500 crore gross worldwide to reach breakeven status#Vijay SUPER STARDOM 💥💥🔥🔥കാര്യം കേൾക്കാൻ സുഖമുണ്ട്… pic.twitter.com/laj9h7B4RR
വമ്പന് പ്രീ സെയില് ഡീലുകളാണ് ചിത്രത്തിന് വിദേശ മാര്ക്കറ്റുകളിലും ലഭിച്ചത്. ബ്രേക്ക് ഈവന് ആകാൻ വിദേശ മാര്ക്കറ്റുകളില് നിന്ന് ചിത്രം ആകെ കളക്റ്റ് ചെയ്യേണ്ടത് 210 കോടിക്ക് മുകളിലാണ്. എല്ലാ മാര്ക്കറ്റുകളും ചേര്ത്ത് നോക്കിയാല് ആഗോള ബോക്സ് ഓഫീസില് നിന്ന് ബ്രേക്ക് ഈവന് ആവാന് ചിത്രം ആകെ നേടേണ്ടത് 500 കോടിക്ക് മുകളിലാണ്. അതായത് കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷനാണ് ഈ ചിത്രത്തിലൂടെ വിജയ് നേടേണ്ടത്. അവസാനം പുറത്തിറങ്ങിയ വിജയ് ചിത്രമായ ദി ഗോട്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 400 കോടിക്കും മുകളിലായിരുന്നു. ജനുവരി ഒൻപതിനാണ് ജനനായകൻ റിലീസ് ചെയ്യുന്നത്.
Content Highlights: Jananayagan fetch record deals