പ്രദീപ് രംഗനാഥൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഡ്യൂഡ് ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് കാഴ്ചവെച്ചത്. 100 കോടിക്ക് മുകളിൽ നേടിയ സിനിമ പ്രദീപിന്റെ കരിയറിലെ തുടർച്ചയായ മൂന്നാമത്തെ 100 കോടി പടമാണ്. ചിത്രത്തിലെ 'ഊരും ബ്ലഡ്' എന്ന ഗാനം വലിയ തരംഗമായിരുന്നു. എന്നാൽ സിനിമയിലുടനീളം ഈ ഗാനം മാത്രമാണ് ഉള്ളതെന്ന തരത്തിലും വിമർശനങ്ങൾ വന്നിരുന്നു. ചിത്രത്തിന്റെ ഒഎസ്ടി കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ വീണ്ടും ചർച്ചയാകുകയാണ് ഊരും ബ്ലഡ്.
സൈഡ് എ, സൈഡ് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് ഡ്യൂഡിൻ്റെ ഒഎസ്ടി പുറത്തുവന്നത്. ഇതിൽ സൈഡ് ബി മുഴുവൻ ഊരും ബ്ലഡ് എന്ന ഗാനത്തിന്റെ പല വേർഷൻസ് ആണ്. സൈഡ് എയിൽ 41 ബിജിഎമ്മുകൾ ആണുള്ളത്. അതേസമയം, സൈഡ് ബിയിൽ ഊരും ബ്ലഡിന്റെ 15 വേർഷനുകൾ മാത്രം ആണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. സിനിമയിൽ മുഴുവനും ഊരും ബ്ലഡ് മാത്രമായിരുന്നു ഇപ്പോൾ ഇതാ ഒഎസ്ടിയിലും മുഴുവൻ ഇത് മാത്രമാണോ എന്നാണ് പലരും എക്സിൽ കുറിക്കുന്നത്. ഊരും ബ്ലഡ് മാത്രം വെച്ച് ഒരു സിനിമയെ വിജയിപ്പിച്ചു എന്നാണ് മറ്റു ചിലരുടെ കമന്റ്.
എന്നാൽ സായ് അഭ്യങ്കറിനെ അഭിനന്ദിച്ചും നിരവധി പേർ എത്തുന്നുണ്ട്. സൈഡ് ബി മാത്രമാണ് ഊരും ബ്ലഡ് എന്നും സൈഡ് എ മുഴുവൻ വ്യത്യസ്തമായ ട്രാക്കുകൾ ആണെന്നും പലരും എക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ഒരു പാട്ടിന്റെ പല വേരിയേഷൻ ഉണ്ടാക്കുന്നതിൽ സായ് വിജയിച്ചെന്നും അതിന് പ്രത്യേക കഴിവ് വേണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച ആൽബങ്ങളിൽ ഒന്നാണ് ഡ്യൂഡ് എന്നും ഇനിയും നല്ല സിനിമകൾ സായിയെ തേടിയെത്തട്ടെ എന്നും പലരും കുറിക്കുന്നുണ്ട്.
Me to #SaiAbhyankkar after #DudeOST 🙂↔️ pic.twitter.com/D7hGbqGqvJ
ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ആയതിന് ശേഷം വിമർശനങ്ങളും നല്ല പ്രതികരണങ്ങളും വരുന്നുണ്ട്. തമിഴിലെ മമിതയുടെ ആദ്യ 100 കോടി കൂടെയാണ് സിനിമ. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്.
Content Highlights:Dude OST out now with Oorum Blood songs