ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ഇപ്പോൾ ധനുഷ്. എന്നാൽ ധനുഷുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചാവിഷയം.
തേരേ ഇഷ്ഖ് മേം എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ കാറിൽ നിന്നിറങ്ങുന്ന ധനുഷിന്റെ ഒരു വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. അദ്ദേഹം നിൽക്കുമ്പോൾ ഒരു സ്ത്രീ പിന്നിൽ നിന്ന് ഓടി വന്ന് അദ്ദേഹത്തിന്റെ പാന്റ്സ് ശരിയാക്കുന്നത് കാണാം. അവർ താരത്തിന്റെ ഷർട്ടും ശരിയാക്കാൻ പിന്നാലെ പോകുന്നതും ഈ വീഡിയോയിലുണ്ട്. ഇതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയരാൻ തുടങ്ങിയത്. സ്വന്തം വസ്ത്രം നേരെയാക്കാൻ മാത്രം ധനുഷ് സഹായിയെ വെച്ചോ എന്നാണ് കമന്റുകൾ. തന്റെ ഒപ്പമുള്ള ടീമിനോട് ധനുഷ് ഇങ്ങനെ പെരുമാറുന്നത് മോശമാണ് എന്നും പോസ്റ്റുകൾ ഉയർന്നു.
എന്നാൽ ഉടൻ തന്നെ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ് ആരാധകർ എത്തി. വീഡിയോയിലെ സ്ത്രീ നടന്റെ സ്റ്റൈലിസ്റ്റ് ആയ കവിതാ ശ്രീറാം ആണെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ധനുഷും കവിതയും സംവിധായകൻ ആനന്ദ് എൽ റായ്, നടി കൃതി സനോൺ എന്നിവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും അവർ പങ്കുവെച്ചു. തന്റെ ഒപ്പമുള്ളവരോട് ധനുഷ് സ്നേഹത്തോടെയാണ് പെരുമാറുന്നതെന്നും അവരെ എന്നും നടൻ ചേർത്തുനിർത്താറുണ്ടെന്നും അവർ കുറിച്ചു. ഫോട്ടോയെടുക്കുമ്പോൾ നടന്റെ ഡ്രസ്സ് നന്നായി ഇരിക്കുന്നു എന്ന് ഉറപ്പാക്കാൻ സ്റ്റൈലിസ്റ്റ് തന്റെ ജോലി ചെയ്യുകയായിരുന്നു എന്നും മറ്റു ചിലർ ചൂണ്ടിക്കാണിച്ചു.
Worst uh da 👎 @dhanushkraja pic.twitter.com/3bH6Wy6FUX
Kavya is her designer and willingly doing her work.He treats his team members like a friend (they're having lunch together too in the video below) that's why there's no inhibition between them.But few fools will not understand this basic things🥱pic.twitter.com/Kdqf7rljzX https://t.co/XLtbcLSjYv
അതേസമയം, ബോക്സ് ഓഫീസിൽ കുതിക്കുകയാണ് തേരെ ഇഷ്ക് മേം. കഴിഞ്ഞ ദിവസം പുറത്തുവന്ന സിനിമയ്ക്ക് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രം കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ ആദ്യ ദിനം തേരെ ഇഷ്ക് മേം അക്ഷയ് കുമാർ ചിത്രം ജോളി എൽഎൽബി 3 , ആമിർ ഖാൻ ചിത്രം സിത്താരെ സമീൻ പർ, അജയ് ദേവ്ഗൺ ചിത്രം ദേ ദേ പ്യാർ ദേ 2 തുടങ്ങിയ സിനിമകളെ ചിത്രം മറികടന്നിരുന്നു. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്.
Content Highlights: Dhanush new video goes viral