നടൻ അജിത്തിനെ ഇന്റർവ്യൂ ചെയ്തപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെച്ച് ഫിലിം ക്രിട്ടിക് അനുപമ ചോപ്ര. അഭിമുഖം ചെയ്യുന്ന സമയത്ത് അജിത് ഒറ്റക്കാണ് വന്നതെന്നും അദ്ദേഹത്തിനൊപ്പം ഒരു മേക്കപ്പ് മാൻ പോലും ഇല്ലായിരുന്നു എന്ന് തുറന്നുപറയുകയാണ് അനുപമ ചോപ്ര. ഇന്റർവ്യൂ ചെയ്യാനെത്തിയ തന്റെ ഒപ്പം ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ടായിരുന്നു എന്നും എന്നാൽ ഇത്രയും വലിയ സ്റ്റാർ ആയ അജിത് ആരുടേയും സഹായമില്ലാതെ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ട് അത്ഭുതപ്പട്ടെന്നും ഹോളിവുഡ് റിപ്പോർട്ടിന്റെ പ്രൊഡ്യൂസേഴ്സ് റൗണ്ട്ടേബിളിൽ അനുപമ ചോപ്ര പറഞ്ഞു.
'ഞാൻ അജിത്കുമാറിനെ ദുബൈയിൽ വെച്ച് ഇന്റർവ്യൂ ചെയ്തിരുന്നു. അദ്ദേഹത്തിനൊപ്പം അന്ന് ആരുമില്ലായിരുന്നു. പക്ഷെ എന്റെ ഒപ്പം മേക്കപ്പ് ചെയ്യുന്ന ഒരാളുണ്ടായിരുന്നു. എന്നാൽ അജിത് മേക്കപ്പ് ഒന്നും ചെയ്തില്ല. അത് കണ്ടിട്ട് എനിക്ക് നാണക്കേട് തോന്നി കാരണം അദ്ദേഹം ഒരു സൂപ്പർസ്റ്റാറും ഞാൻ ഇന്റർവ്യൂ എടുക്കാൻ വന്ന ഒരാളുമാണ്. അദ്ദേഹം എനിക്ക് വേണ്ടി വാതിൽ തുറന്ന് തന്നു. അതൊക്കെ എനിക്ക് ഒരു ഷോക്ക് ആയിരുന്നു. കാരണം ബോളിവുഡിൽ ആണെങ്കിൽ എട്ട് പേരുടെ അകമ്പടിയോടെയാകും ഒരു സ്റ്റാർ വരുന്നത്', അനുപമയുടെ വാക്കുകൾ.
അതേസമയം, ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.
"I did an interview with #Ajith in Dubai. He had nobody with him. I had a makeup person. I was embarrassed because he is the Superstar and I'm just doing the damn interview" 😂 - Anupama Chopra #AjithKumar pic.twitter.com/VhLfIYYlRa
ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടിയ ഗുഡ് ബാഡ് അഗ്ലി ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. പ്രഭു, അര്ജുൻ ദാസ്, പ്രസന്ന, സുനില്, ഉഷ ഉതുപ്പ്, രാഹുല് ദേവ്, റെഡിൻ കിംഗ്സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര് ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്.
Content Highlights: Anupama chopra about Ajithkumar