അഞ്ചാൻ റീ റിലീസ് പതിപ്പിൽ സൂരിയുടെ മുഴുവൻ ഭാഗങ്ങളും വെട്ടി, രണ്ടാം ഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് സംവിധായകൻ

ഈ റീ റിലീസ് പതിപ്പിൽ സൂര്യയുടെ ഭാഗങ്ങൾ മാത്രമേയുള്ളുവെന്നും ആദ്യം സിനിമ റിലീസ് ആയപ്പോൾ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ലിംഗുസാമി പറഞ്ഞു

അഞ്ചാൻ റീ റിലീസ് ചെയ്യുന്ന വാർത്ത സൂര്യ ആരാധകർക്ക് വലിയ ആവേശമായിരുന്നു. ഇപ്പോഴിതാ റീ റിലീസ് പതിപ്പിൽ നടൻ സൂരിയുടെ ഭാഗങ്ങൾ മുഴുവൻ ഒഴിവാക്കിയെന്നും ഈ ചിത്രം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുന്നുവെന്ന് കണക്കിലെടുത്ത് രണ്ടാം ഭാഗത്തിനുള്ള തയാറെടുപ്പുകൾ ആരംഭിക്കുമെന്ന് പറയുകയാണ് സംവിധായകൻ ലിംഗുസാമി.

ഈ റീ റിലീസ് പതിപ്പിൽ സൂര്യയുടെ ഭാഗങ്ങൾ മാത്രമേയുള്ളുവെന്നും ആദ്യം സിനിമ റിലീസ് ആയപ്പോൾ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ലിംഗുസാമി പറഞ്ഞു. സിനിമയിൽ ഉണ്ടായിരുന്ന ലാഗും മിക്ക സീനുകളും ചുരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂര്യ ഇപ്പോൾ ഊട്ടിയിൽ ആണെന്നും രണ്ടോ മൂന്നോ ദിവസങ്ങൾക്കുളിൽ അദ്ദേഹം റീ റിലീസ് പതിപ്പ് കാണുമെന്നും ലിംഗുസാമി കൂട്ടിച്ചേർത്തു. അഞ്ചാൻ റീ റിലീസിന് മുൻപുള്ള ഇവന്റിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.

#Suriya's #Anjaan was the FIRST MOST TROLLED FILM. The reason for Re-Release is there were many who told me that they like this film. I agree that I made a mistake— #LingusamyAthuku ethuku na Re-Release. Andha 4 berukku mattum potu kaatirukalame 🤷🏼‍♂️ pic.twitter.com/oApVTXKFAH

നവംബർ 28 നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. സിനിമയുടെ നിർമാതാക്കളായ തിരുപ്പതി ബ്രദർഴ്സ് ആണ് റീ റിലീസിന്റെ വാർത്ത പുറത്തുവിട്ടത്. ഈ പുതിയ വേർഷൻ സൂര്യ ആരാധകരും സിനിമാപ്രേമികളായും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അഞ്ചാന്റെ ഹിന്ദി റീ എഡിറ്റഡ് പതിപ്പ് കണ്ട് അത്ഭുതപ്പെട്ടുപോയെന്നും ആ പതിപ്പ് ഉടൻ തമിഴിൽ എത്തിക്കാനുള്ള പരിപാടികൾ നടക്കുകയാണെന്നും ലിംഗുസാമി ഒരു അഭിമുഖത്തിൽ പറഞ്ഞു.

വിദ്യുത് ജംവാൽ, സാമന്ത, മനോജ് ബാജ്പെ, സൂരി, മുരളി ശർമ്മ എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. യുവൻ ശങ്കർ രാജയാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിദ്ധാർത്ഥ് റോയ് കപൂർ, എൻ സുബാഷ് ചന്ദ്രബോസ് എന്നിവരാണ് സിനിമ നിർമിച്ചത്. വമ്പൻ ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തെത്തുടർന്ന് നിരവധി ട്രോളുകളാണ് സൂര്യയ്ക്കും ലിംഗുസാമിക്കും നേരിടേണ്ടി വന്നിരുന്നത്.

Content Highlights: Lingusamy talks about anjaan re edited version for re release

To advertise here,contact us