'എണ്ണത്തേക്കാൾ ചെയ്യുന്ന കഥാപാത്രങ്ങളും സിനിമയും മികച്ചതാവണം എന്നാണ് എന്റെ ആഗ്രഹം'; സന്ദീപ് പ്രദീപ്

സന്ദീപ് നായകനായി എത്തിയ എക്കോ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്

സിനിമകളുടെ എണ്ണത്തേക്കാൾ ചെയ്യുന്ന കഥാപാത്രങ്ങൾ മികച്ചതാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടൻ സന്ദീപ് പ്രദീപ്. മുൻപ് ചെയ്ത കഥാപാത്രവുമായി അടുത്ത സിനിമയിലെ റോളിന് ബന്ധമുണ്ടാകരുതെന്ന് നിർബന്ധമുണ്ടെന്നും നടൻ പറഞ്ഞു. സിനിമാ മേഖലയിൽ ആറ് വർഷം പൂർത്തിയാക്കിയ സന്ദീപ് സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കാറുള്ളത് എന്ന ചോദ്യത്തിനാണ് മറുപടി നൽകിയത്. മനോരമ വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'എണ്ണത്തേക്കാൾ ചെയ്യുന്ന കഥാപാത്രങ്ങളും സിനിമയും മികച്ചതാവണം എന്നാണ് എന്റെ ആഗ്രഹം. കഴിഞ്ഞ സിനിമയിലെ കഥാപാത്രവുമായി അടുത്ത സിനിമയിലെ റോളിന് ബന്ധമുണ്ടാകരുതെന്നു നിർബന്ധമുണ്ട്. എന്റെ പ്രായത്തിനും പക്വതയ്ക്കും യോജിച്ച ചിത്രങ്ങൾ ചെയ്യുക. നല്ല ടീമുകളുടെ ഭാഗമാക്കുക അതിനാണ് ശ്രമിക്കുന്നത്', സന്ദീപ് പറഞ്ഞു.

അതേസമയം, സന്ദീപ് നായകനായി എത്തിയ എക്കോ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ദിനത്തെക്കാൾ കൂടുതൽ പ്രേക്ഷകർ മൗത്ത് പബ്ലിസിറ്റി കാരണം സിനിമ കാണാൻ എത്തുന്നുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന ചിത്രമാണ് 'എക്കോ'. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം ആണ് സിനിമ നിർമിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ എസ്.

Content Highlights: Actor Sandeep Pradeep talks about his selection of script and movies

To advertise here,contact us