'വിലായത്ത് ബുദ്ധ കൊള്ളാം, ഇത് ഹിറ്റടിക്കും'; മികച്ച പ്രതികരണങ്ങൾ നേടി പൃഥ്വിരാജ് ചിത്രം

ഷമ്മി തിലകന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഉർവ്വശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ആദ്യ ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഡബിൾ മോഹനായി പൃഥ്വിരാജ് തകർത്തുവെന്നാണ് ആരാധകർ പറയുന്നത്. വിലായത്ത് ബുദ്ധ കൊള്ളാം എന്നും അഭിപ്രായങ്ങൾ ഉണ്ട്.

#VilayathBuddha A story of Betrayal and chaos that taken on a ultimate arc !🔥🙏🏻Prithvi owns the screen with character arc,Emotions and fiery screen presence!And as always Jakes bejoy on steroids,bruh literally set the screen on fire !A blockbuster on cards for sure ! pic.twitter.com/8hwHl3CWqK

#VilayathBuddha draws you in with its mix of betrayal, tension, and rising chaos, leading to a powerful climax. Prithvi is as usual fire and, his emotions hit well. Then the major positive in the film was Jakes Bejoy's music 🔥🔥Highly satisfied! pic.twitter.com/ZVhUbsbbQo

ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഷമ്മി തിലകന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് സിനിമ എന്നാണ് ആരാധകർ പറയുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. പതിവാ പോലെ ജേക്‌സ് ബിജോയുടെ സംഗീതം ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.

#VilayathBuddha by debutant director #JayanNambiyar starring @PrithviOfficial is good one time watch with it's simple plotline and complex emotions. Stemming from deep philosophical concept from Poonthanam's Jnanapana and rooted in raw human needs, ego and flimsy self worth. Even… pic.twitter.com/bSafhwozhl

കിടു കിടു...നവംബർ കപ്പ്‌ തൂക്കി 🔥🔥🏆സച്ചിക്ക്‌ വേണ്ടി ശിഷ്യന്റെ tribute...Second Half ❤️‍🔥@PrithviOfficial & Shammi Thilakan Ego Clash 🔥Jakes Bejoy 🔥🫶Jayan Nambiar 🔥👏AK പോലെ പക്കാ റിയലിസ്റ്റിക് അല്ല പക്ഷെ AK ഇഷ്ടപെടുന്നവർക്ക് ഉറപ്പായും ഇഷ്ടപെടും 🔥#VilayathBuddha pic.twitter.com/gIwRAX1ANk

Industry Hit Reports 💯5/5 👊Rip #Lokah 🎯#VilayathBuddha ❤️ pic.twitter.com/17FWlePqfL

ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ 'ബെല്‍ബോട്ടം' ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.

Content Highlights:  Vilayat Buddha received great responses

To advertise here,contact us