സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് ഒരുക്കിയ ചിത്രമായ ഗജിനി. മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ സിനിമ വലിയ വിജയമായിരുന്നു. ചിത്രം ആമിർ ഖാനെ നായകനാക്കി മുരുഗദോസ് തന്നെ ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ഗജിനിയിലെ ഒരു സീൻ കോപ്പി ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ.
ജീൻ-പിയറി ജൂനെറ്റ് സംവിധാനം ചെയ്തു 2001 ൽ പുറത്തിറങ്ങിയ അമേലി എന്ന സിനിമയിലെ ഒരു സീൻ ആണ് ഗജിനിയിൽ കോപ്പി അടിച്ചിരിക്കുന്നത്. സിനിമയിൽ കണ്ണ് കാണാത്ത ഒരാളെ നായികയായ അസിൻ ബസ് സ്റ്റോപ്പിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു സീനുണ്ട്. അദ്ദേഹത്തെ കൈപിടിച്ച് നടത്തികൊണ്ട് പോകുമ്പോൾ വഴിയരികിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം അസിൻ വിശദീകരിച്ച് കൊടുക്കുന്നതും സീനിൽ കാണാം. ഇതേ സീൻ അതേ ഡയലോഗുകൾ ഉൾപ്പെടെ അമേലിയയിൽ ഉണ്ടെന്നാണ് ഒരു പ്രേക്ഷകൻ കണ്ടെത്തിയിരിക്കുന്നത്. അമേലിയയിലെ ഒറിജിനൽ സീനും അദ്ദേഹം എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഈ കോപ്പിയടി സീൻ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.
ഓഡ്രി ടൗട്ടോ നായികയായി എത്തിയ സിനിമ 10 മില്യൺ ഡോളർ ബജറ്റിൽ നിർമ്മിച്ച് ലോകമെമ്പാടും 174.2 മില്യൺ ഡോളർ നേടി വലിയ വിജയമാണ് സ്വന്തമാക്കിയത്. അതേസമയം, ഗജിനിയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണെന്ന വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. രണ്ടാം ഭാഗത്തിനായി ഒരു മുഴുവൻ സ്ക്രിപ്റ്റ് തന്റെ പക്കൽ ഇല്ലെങ്കിലും ഒരു ബേസിക് ഐഡിയ ഉണ്ടെന്നും അതുകൊണ്ട് ഗജിനി 2 വിന് സാധ്യതകൾ ഏറെയാണെന്നും മുരുഗദോസ് പറഞ്ഞു. ഹോളിവുഡ് സിനിമകളിൽ കഥാപാത്രം മരിച്ചാലും അവരെ പുനഃസൃഷ്ടിക്കാറുണ്ട്. കൂടാതെ ഒരു പ്രീക്വൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗജിനിയിൽ ഓർമ്മക്കുറവുള്ള അതിസമ്പന്നനായ ഒരു കഥാപാത്രത്തെയാണ് ഞങ്ങൾ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ അവിടെ ഒരു സാധ്യത ഒളിഞ്ഞിരിപ്പുണ്ട്', എ ആർ മുരുഗദോസ് പറഞ്ഞു.
Here's the new addition to my #WednesdayPlagiarism series:-I've attached a sequence from the French movie #Amelie. A landmark Bollywood movie copied the scene beat-by-beat. Not just the essence, even some dialogues were merely translated into Hindi.Guess the Bollywood movie? pic.twitter.com/UoeLudkvOx
'ഗജിനി 2' ചെയ്യാൻ ആമിർ ഖാൻ വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ തിരക്കഥ വർക്കുകൾ നടക്കുകയാണെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. നിർമാതാക്കളായ അല്ലു അരവിന്ദ്, മധു മന്ദേന തുടങ്ങിയവരോട് ഒരു കഥ വർക്ക് ചെയ്യാനും നല്ലൊരു തിരക്കഥ ലോക്ക് ആയാൽ ഉറപ്പായും ഗജിനി 2 സംഭവിക്കുമെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
Content Highlights: Ghajini movie scene copied from Amelie movie