പ്രണയത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് മറുപടിയുമായി മാത്യു തോമസ്. തനിക്ക് പ്രണയത്തെക്കുറിച്ച് കാര്യമായി അറിവില്ലെന്നും അതിൽ ഒട്ടും ഭാഗ്യമില്ലെന്നും നടൻ പറഞ്ഞു. വിഷമം പറയാൻ പോലും തനിക്ക് ഒരു ലവ് ഇല്ലെന്നും മറ്റുള്ളവർ അടിച്ചുപൊളിക്കുന്നത് കാണുമ്പോൾ കൊതിയാകുമെന്നും മാത്യു തമാശ രൂപേണ പറഞ്ഞു. പേർളി മണിക്ക് നൽകിയ അഭിമുഖത്തിലാണ് മാത്യു ഇക്കാര്യം പറഞ്ഞത്.
'പ്രണയത്തെക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല, എനിക്ക് പ്രണയത്തിൽ ഒട്ടും ഭാഗ്യമില്ല. വിഷമം പറയാൻ പോലും ഒരു ലവ് ഇല്ല, എന്നെക്കാളും ചെറിയ പിള്ളേരൊക്കെ അടിച്ചുപൊളിക്കുവാണ്…കാണുമ്പോൾ കൊതിയാകും'. എങ്ങനത്തെ പെണ്ണിനെയാണ് മാത്യൂവിന് ഇഷ്ടമെന്ന് ചോദിച്ചപ്പോൾ എങ്ങനത്തെ പെണ്ണ് എന്ന് ഒന്നുമില്ല പെണ്ണ് ആയാൽ മതിയെന്നും മാത്യു പറഞ്ഞു.
അതേസമയം, ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന നൈറ്റ് റൈഡേഴ്സ് ആണ് മാത്യുവിന്റെ വരാനിരിക്കുന്ന ചിത്രം. ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നെല്ലിക്കാംപോയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: actor Mathew Thomas opens up about love and life