'ജൂനിയർ എൻടിആറിന് എന്ത് പറ്റി ?'; നടന്റെ പുതിയ ലുക്കിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

ശരീരം ആരോഗ്യകരമായി നിലനിർത്തുന്ന താരം പെട്ടെന്നു മെലിഞ്ഞതാണ് ആരാധകരിൽ ആശങ്കയുയർത്തിയത്.

ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ജൂനിയർ എൻടിആറിന് എന്ത് പറ്റി? എന്ന ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാന്താരയുടെ പ്രൊമോഷന് വന്നപ്പോഴും അദ്ദേഹം ആരോ​ഗ്യപരമായി ഒട്ടും ശരിയല്ലായിരുന്നു. ഇപ്പോഴിതാ നടന്റെ പുതിയ ലുക്കും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ശരീരം ആരോഗ്യകരമായി നിലനിർത്തുന്ന താരം പെട്ടെന്നു മെലിഞ്ഞതാണ് ആരാധകരിൽ ആശങ്കയുയർത്തിയത്.

Ila ipoyaventi basha bhai @tarak9999 Em chestunav ra ma anna ni #PrashanthNeel #JrNTR pic.twitter.com/w8OcRe9CWA

കഴിഞ്ഞ ദിവസം നടൻ പങ്കെടുത്ത വിവാഹച്ചടങ്ങിലും വളരെയധികം മെലിഞ്ഞാണ് കാണപ്പെട്ടത്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകളുയരുകയായിരുന്നു. ശരീരത്തിലുണ്ടായ മാറ്റം എന്തെങ്കിലും അസുഖം കാരണമാണോ അതോ അടുത്ത ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

'വാർ 2' സിനിമയുടെ സെറ്റിൽ വച്ച് താരത്തിന്റെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. ഇതേ തുടർന്ന് മാസങ്ങളോളം വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരുന്നു. 'കാന്താര: ചാപ്റ്റർ 1' സിനിമയുടെ പ്രൊമോഷനു വന്നപ്പോഴും ശരീരത്തിലെ പരിക്കിന്റെ കാര്യം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വളരെയധികം വേദന സഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തിൽ നിന്നു തന്നെ വ്യക്തമായിരുന്നു.

അതേസമയം, പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗൺ എന്ന സിനിമയാണ് എൻടിആറിന്റെ വരാനിരിക്കുന്ന ചിത്രം. ഈ സിനിമയ്ക്ക് വേണ്ടിയാണു നടൻ മെലിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ. പുതിയ മേക്കോവറിനായി താരം തീവ്രമായ പരിശീലനത്തിലായിരുന്നു. അടുത്ത വർഷം ആദ്യം ഈ ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസ് ഹീറോയായ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളാണ് സിനിമാപ്രേമികൾക്കുള്ളത്.

Content Highlights: Fans shocked by seeing new look of junior ntr

To advertise here,contact us