സിനിമാപ്രേമികൾ ഏറെ കൊതിച്ചിരിക്കുന്ന ഒരു കോംബോയാണ് രജിനി-കമൽ. ഏറെ നാളുകളായി ഇരുവരും ഒരു ചിത്രത്തിൽ ഒരുമിച്ചെത്തുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ആദ്യം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന വാർത്തയ്ക്ക് പിന്നാലെ പ്രദീപ് രംഗനാഥൻ ആ ചിത്രം ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ പ്രദീപ് തന്നെ ഇക്കാര്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. രജിനി-കമൽ ചിത്രം സംവിധാനം ചെയ്യുന്നത് നിങ്ങളാണോ? എന്ന ചോദ്യത്തിന് താൻ അല്ല സംവിധാനം ചെയ്യുന്നതെന്നും ഇപ്പോൾ അതിനെക്കുറിച്ച് മറ്റ് വിവരങ്ങൾ പറയാൻ കഴിയില്ലെന്നും പ്രദീപ് വളരെ തന്ത്രപരമായി പറഞ്ഞു. അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രദീപ് ഇക്കാര്യം പറഞ്ഞത്.
'ഞാനല്ല ആ സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഞാൻ അഭിനയത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. പിന്നെ രജിനി -കമൽ ചിത്രത്തിനെക്കുറിച്ച് മറ്റ് വിവരങ്ങൾ ഈ സമയം പറയാൻ കഴിയില്ല', പ്രദീപ് പറഞ്ഞു. ആരെങ്കിലും തന്റെ അടുത്ത് ഈ സിനിമയുടെ കാര്യവുമായി സമീപിച്ചിരുന്നോ എന്ന് അനുപമ ചോദിച്ചപ്പോഴും നടൻ ഒന്നും പറയാൻ കഴിയില്ലെന്ന് തന്നെയാണ് പറഞ്ഞത്.
"I'm not directing #Rajinikanth sir & #KamalHaasan sir Combo film❌. I'm not doing it because I'm focused on Acting right now🌟. I can't reveal if I'm offered for that film👀"So, #PradeepRanganathan was also one among the list of Dir of that film🔥pic.twitter.com/jnpMKMSB5H
അതേസമയം, നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്തു പ്രദീപ് രംഗനാഥനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഡ്യൂഡ് ആണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. ദീപാവലിക്കാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്.
Content Highlights: Is pradeep ranganathan gonna direct rajinikanth -kamal hassan movie