ലിയോ കണ്ടാണ് ലോകയിലേക്ക് വിളിക്കുന്നത്, ഡ്യൂപ്പിനെ വെച്ചല്ല കല്യാണി ലാേകയിൽ ഫൈറ്റ് ചെയ്തിരിക്കുന്നത്; സാൻഡി

ഡ്യൂപ്പിനെ വെച്ചാണ് കല്യാണി ഫൈറ്റുകൾ ചെയ്‌തെന്ന് ചിലർ പറയുന്നത് കേട്ടു, ഇത് തെറ്റാണ്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. എല്ലാ കോണിൽ നിന്നും സിനിമയ്ക്ക് പോസിറ്റീവ് റെസ്പോൺസ് ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ സാൻഡി മാസ്റ്റർ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ സിനിമ കണ്ടിട്ടാണ് തന്നെ ലോകയിലേക്ക് കാസ്റ്റ് ചെയ്‌തതെന്ന് സാൻഡി മാസ്റ്റർ പറഞ്ഞു. സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് സാൻഡി മാസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്.

'ലിയോ സിനിമയിലെ എന്റെ പ്രകടനം കണ്ടിട്ടാണ് ലോകയിലെ നാച്ചിയപ്പൻ എന്ന കഥാപാത്രം ചെയ്യാൻ വേണ്ടി എന്നെ വിളിക്കുന്നത്. ഡൊമിനികും നിമിഷും ആണ് എന്നെ വിളിക്കുന്നത്. സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ ഓക്കേ പറഞ്ഞു. നല്ല കഥ ആയിരുന്നു. ലിയോ പോലെ അല്ല ഇതിൽ വേറെ ടൈപ്പ് പൊലീസ് വേഷമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു.

സിനിമയിൽ കല്യാണിയുടെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഡ്യൂപ്പിനെ വെച്ചാണ് കല്യാണി ഫൈറ്റുകൾ ചെയ്‌തെന്ന് ചിലർ പറയുന്നത് കേട്ടു, ഇത് തെറ്റാണ്. ഫൈറ്റുകൾ എല്ലാം കല്യാണി തന്നെയാണ് ചെയ്തതെന്നും അവർ അതിനായി അവർ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും സാൻഡി മാസ്റ്റർ പറഞ്ഞു. സിനിമയിലെ പോലെ തന്നെ ജോളി ആയിട്ടുള്ള മനുഷ്യൻ ആണ് ടൊവിനോയെന്നും സാൻഡി മാസ്റ്റർ കൂട്ടിച്ചേർത്തു. അദ്ദേഹം തന്നെ നന്നായി പ്രോത്സാഹിപ്പിച്ചെന്നും സാൻഡി മാസ്റ്റർ പറഞ്ഞു.

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: Sandy Master says he was called into the lokah after watching the movie Leo

To advertise here,contact us