തീരന് അധികാരം ഒന്ഡ്രു, കൈതി തുടങ്ങിയ സൂപ്പര് ഹിറ്റ് ചിത്രങ്ങള്ക്ക് ശേഷം നടന് കാര്ത്തിയും സംവിധായകന് തമിഴും ഒന്നിക്കുന്ന ചിത്രമാണ് മാര്ഷൽ. ഡ്രീം വാരിയര് പിക്ചേഴ്സ് ഐ വി വൈ. എന്റര്ടൈന്മെന്റ്സ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്മാണം. മാര്ഷല് എന്ന ഗ്രാന്ഡ് പീരിയഡ് ആക്ഷന് ഡ്രാമയില് കാര്ത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരം കല്യാണി പ്രിയദര്ശന് ആണ്. സിനിമയിൽ വില്ലൻ വേഷം ചെയ്യാനിരുന്നത് നിവിൻ പോളി ആയിരുന്നു. എന്നാൽ നിവിൻ ഈ അവസരം നിരസിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ എത്തുന്നത്.
നിവിന് പകരം തെലുങ്ക് നടൻ ആദി പിനിഷെട്ടി ആയിരിക്കും സിനിമയിൽ ഈ വേഷം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. ഡേറ്റ് പ്രശ്നം കാരണമാണ് നിവിൻ ഈ വേഷം നിരസിച്ചതെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. നാഗർകോവിൽ, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സത്യരാജ്, പ്രഭു, ലാല്, ജോണ് കൊക്കന്, ഈശ്വരി റാവു, തുടങ്ങിയവരും ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയ് ശങ്കര് ആണ് സിനിമയുടെ സംഗീത സംവിധാനം നിര്വഹിക്കുന്നത്.
#Marshal - #AadhiPinisetty onboard to play the Antagonist character in the film🤜🤛Previously #NivinPauly was supposed to play the character, but he backed out due to the date conflicts🤝It is said that the film will be made in 2 Parts. The Maga Budget film in #Karthi's… pic.twitter.com/qaRqWGqnhw
- #AadhiPinisetty has been roped in to play the antagonist in #Marshal.- Earlier, #NivinPauly was set to essay the role, but stepped away due to date clashes.- The film is reportedly planned as a two-part franchise and is said to be the biggest project in #Karthi’s career. pic.twitter.com/ukueCnuMTN
അതേസമയം, ലോകേഷ് കനകരാജ് കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ബെൻസ് എന്ന ചിത്രത്തിലും നിവിൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാഘവാ ലോറൻസ് നായകനാവുന്ന സിനിമയിൽ വില്ലൻ വേഷത്തിലാണ് നിവിൻ എത്തുന്നത്. മലയാളത്തിലും നിരവധി സിനിമകളാണ് നിവിന്റേതായി റിലീസിനൊരുങ്ങുന്നത്. ബത്ലഹേം കുടുംബ യൂണിറ്റ്, സർവ്വം മായ, ഡോൾബി ദിനേശൻ, ഡിയർ സ്റ്റുഡന്റ്സ് തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിൽ നിവിന്റേതായി ഒരുങ്ങുന്നത്.
Content Highlights: Nivin Pauly refuses to play villain in Karthi's film