ബോക്സ് ഓഫീസിൽ തരംഗമായില്ല, പക്ഷേ നെറ്റ്ഫ്ലിക്സിൽ കത്തിക്കയറി ഫഹദ് ചിത്രം 'മാരീസൻ'

തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ഇപ്പോൾ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

വടിവേലുവും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തിയ 'മാരീസൻ' ഇന്ന് മുതൽ നെറ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനെ പ്രസാഹസിച്ച് രംഗത്തെത്തിയത്. കൊള്ളാവുന്ന ഫസ്റ്റ് ഹാഫും അപ്രതീക്ഷിതമായ ഗംഭീര സെക്കന്റ് ഹാഫും. വടിവേലുവിന്റെ വളരെ മികച്ച അഭിനയം. ഫഹദിന്റെ അഭിനയം ഒരു രക്ഷയില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ഇപ്പോൾ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മാമന്നന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ചിത്രം കണ്ട ശേഷം പ്രശസ്ത സംവിധായകൻ ശങ്കർ 'മാരീസൻ' ഗംഭീര ചിത്രമാണെന്ന് പറഞ്ഞിരുന്നു.

തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സുധീഷ് ശങ്കറാണ് മാരീശന്‍ സംവിധാനം ചെയ്തത്. യുവന്‍ ശങ്കര്‍ രാജയാണ് മാരീസന് സംഗീതം ഒരുക്കിയത്. കലൈശെല്‍വന്‍ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിച്ചു. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സുധീഷ് ശങ്കറാണ് മാരീശന്‍ സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 98-ാമത് സിനിമയാണ് മാരീശന്‍.

Content Highlights: Fahadh Faasil Starrer Maareesan started streaming in netflix

To advertise here,contact us