എന്നെ കുറിച്ച് മോശം പോസ്റ്റ് ഇടുന്ന ഒരാൾ ഒരിക്കൽ എന്നോട് കഥ പറയാൻ വന്നിട്ടുണ്ട്; ചന്തു സലിംകുമാര്‍

'ഞാൻ കാരണം ജോലി ഇല്ലാത്ത ഒരാൾക്ക് ഒരു നേരം വീട്ടിലേക്ക് പച്ചക്കറി വാങ്ങാൻ പൈസ കിട്ടുന്നുണ്ടെങ്കിൽ നല്ലതല്ലേ'

തന്നെ കുറിച്ച് മോശം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇടുന്ന ഒരാൾ തന്നോട് സിനിമയുടെ കഥ പറയാൻ വന്നിരുന്നുവെന്ന് ചന്തു സലിം കുമാർ. ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇടുമ്പോൾ മാസം അയാൾക്ക് 1000 രൂപ ലഭിക്കുമെന്നും തന്നെ ചീത്ത വിളിച്ച് മറ്റൊരാൾക്ക് ഉപകാരം ഉണ്ടാകുന്നുണ്ടെങ്കിൽ സന്തോഷം ഉണ്ടെന്നും ചന്തു പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എന്നെ കുറിച്ച് മോശം പോസ്റ്റ് ഇടുന്ന ഒരാൾ ഒരിക്കൽ എന്നോട് തന്നെ കഥ പറയാൻ വന്നു. ഇയാളെ എനിക്ക് മനസിൽ ആയത് എങ്ങനെ എന്ന് വെച്ചാൽ ഇയാളുടെ ഒറിജിനൽ അക്കൗണ്ടിൽ നിന്ന് എല്ലാ പോസ്റ്റിനും കമന്റ് ചെയ്യും. എന്റെ അടുത്ത് വന്നപ്പോൾ സ്ക്രീൻഷോട്ട് കാണിച്ച് ഇത് നിങ്ങൾ ആണോ എന്ന് ചോദിച്ചു. അതെ എന്നായിരുന്നു മറുപടി നൽകിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നവർക്ക് മാസം ആയിരം രൂപ വെച്ച് കിട്ടുമെന്നാണ് എന്നോട് അവൻ പറഞ്ഞത്.

ഞാൻ കാരണം ജോലി ഇല്ലാത്ത ഒരാൾക്ക് ഒരു നേരം വീട്ടിലേക്ക് പച്ചക്കറി വാങ്ങാൻ പൈസ കിട്ടുന്നുണ്ടെങ്കിൽ നല്ലതല്ലേ. എന്നെ ചീത്ത വിളിച്ച് മറ്റൊരാൾക്ക് ഉപകാരം ഉണ്ടാകുന്നുണ്ടെങ്കിൽ സന്തോഷം മാത്രമാണ്. അദ്ദേഹം എന്നോട് പറയാൻ വന്ന കഥ കുറച്ച് കുഴപ്പം ആയിരുന്നു. അതുകൊണ്ട് ഞാൻ ചെയ്തില്ല. അവനോട് ഞാൻ പറഞ്ഞു എന്നെ കുറിച്ച് മോശം പോസ്റ്റ് ഇട്ടത് കൊണ്ടല്ല പടം ചെയ്യാത്തത് എന്ന്,' ചന്തു സലിംകുമാർ പറഞ്ഞു.

അതേസമയം, ചന്തുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം ലോക ആണ്. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ലോക. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Content Highlights: Chandu Salim Kumar shares his experience of meeting someone who posted a bad post about him

To advertise here,contact us