വിളിച്ചതെന്തിനാന്ന് ചോദിക്ക്…നീ, എന്തിനാ? അവസാനത്തെ ടെസ്റ്റും പാസ്സായട; വെെകാരിക കുറിപ്പുമായി വി കെ ശ്രീരാമൻ

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിൽ പോസ്റ്റ് പങ്കുവെച്ച് വി കെ ശ്രീരാമൻ.

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിൽ പോസ്റ്റ് പങ്കുവെച്ച് വി കെ ശ്രീരാമൻ. താൻ ഓട്ടോയിൽ യാത്ര ചെയ്തോണ്ടിരിക്കുമ്പോൾ മമ്മൂട്ടി തന്നെ വിളിച്ച് ടെസ്റ്റ് പാസ്സായെന്നും മമ്മൂട്ടി നേരത്തെ പാസ്സാവുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ശ്രീരാമൻ കുറിച്ചു. ഫേസ്ബുക്കിലാണ് നടൻ ഈ വൈകാരിക കുറിപ്പ് എഴുതിയത്.

'നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ? "ബിസി ആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിൻ്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല."കാറോ ? "ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ്, അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു. അപ്പ അവൻ പോയി..'' ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ " എന്തിനാ?" അവസാനത്തെ ടെസ്റ്റും പാസ്സായട "ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. "നീയ്യാര് പടച്ചോനോ? "ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ" "എന്താ മിണ്ടാത്ത്. ?" ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ. യാ ഫത്താഹ് സർവ്വ ശക്തനായ തമ്പുരാനേ കാത്തു കൊള്ളണേ!', വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്കിൽ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. മലയാളികൾ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹൻലാലിന്റേത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.

Content Highlights: V K Sreeraman Shares a facebook post regarding mammoottys health and wellbeing

To advertise here,contact us