'916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് സൂര്യ, എന്നാല്‍ ആ സിനിമക്ക് ശേഷം ഒരു കോണ്‍ടാക്ടുമില്ല', പ്രിയാമണി

ആ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു എന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ചത്. കേക്കൊക്കെ കട്ട് ചെയ്ത ശേഷം രാം ഗോപാല്‍ വര്‍മ സാര്‍ ‘അടുത്തത് ബ്ലാസ്റ്റ് സീനാണ്, വേഗം മേക്കപ്പ് ചെയ്യ്’ എന്നായിരുന്നു പറഞ്ഞത്.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് പ്രിയാമണി. 'എവരെ അടഗാഡു' എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രിയാമണി, വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ സൂര്യയെക്കുറിച്ച് പറയുകയാണ് നടി. ഒരു സിനിമയില്‍ മാത്രമേ സൂര്യയോടൊപ്പം അഭിനയിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹം നല്ല വ്യക്തിയാണെന്നും സൂര്യയുടെ കൂടെ വര്‍ക്ക് ചെയ്ത രക്ത ചരിത്ര തനിക്ക് മറക്കാനാകാത്ത എക്‌സ്പീരിയസ് ആണെന്നും പ്രിയാമണി പറഞ്ഞു. കാർത്തിയും, ജ്യോതികയുമായി തനിക്ക് സൗഹൃദം ഉണ്ടെന്നും നടി കൂട്ടിച്ചേർത്തു. ലിറ്റില്‍ ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യം പറഞ്ഞത്.

‘നിര്‍ഭാഗ്യവശാല്‍ ആകെ ഒരൊറ്റ സിനിമയില്‍ മാത്രമേ എനിക്ക് സൂര്യയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചുള്ളൂ. പിന്നീട് സൂര്യയോടൊപ്പം എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൂര്യ. അദ്ദേഹത്തിന്റെ സഹോദരന്‍ കാര്‍ത്തിയുമായി നല്ല സൗഹൃദത്തിലാണ് ഞാന്‍. 916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് രണ്ടുപേരും. ആ കുടുംബത്തിലെ എല്ലാവരും നല്ല ആളുകളാണ്.

കാര്‍ത്തിയുമായി ഇപ്പോഴും ഇടക്ക് മെസേജിലൂടെ സംസാരിക്കാറുണ്ട് . എന്റെ എല്ലാ ബര്‍ത്ത്‌ഡേയ്ക്കും മുടങ്ങാതെ ആശംസകള്‍ അറിയിക്കുന്നയാളാണ് കാര്‍ത്തി. സൂര്യയുമായി രക്ത ചരിത്രയുടെ സമയത്ത് നല്ല കമ്പനിയായിരുന്നു. എന്നാല്‍ ആ സിനിമക്ക് ശേഷം ഒരു കോണ്‍ടാക്ടുമില്ല. ജ്യോതികയുമായി അത്യാവശ്യം നല്ല കമ്പനിയാണ്. അവരുമായി ഇടക്ക് ചാറ്റ് ചെയ്യാറുണ്ട്. എന്നായിരുന്നു പ്രിയാമണി പറഞ്ഞത്.

സൂര്യയുടെ കൂടെ വര്‍ക്ക് ചെയ്ത രക്ത ചരിത്ര തനിക്ക് മറക്കാനാകാത്ത എക്‌സ്പീരിയന്‍സാണെന്നും പ്രിയാമണി പറഞ്ഞു. നല്ലൊരു ക്യാരക്ടറായിരുന്നു ആ പടത്തില്‍ എനിക്ക്. ആ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു എന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ചത്. കേക്കൊക്കെ കട്ട് ചെയ്ത ശേഷം രാം ഗോപാല്‍ വര്‍മ സാര്‍ ‘അടുത്തത് ബ്ലാസ്റ്റ് സീനാണ്, വേഗം മേക്കപ്പ് ചെയ്യ്’ എന്നായിരുന്നു പറഞ്ഞത്. ഞാന്‍ അത് കേട്ട് വല്ലാതായി,’ എന്നും പ്രിയാമണി പറയുന്നു.

Content Highlights:Actress Priyamani says that Surya is a very good person

To advertise here,contact us