ഇത് 'പൂക്കി' രശ്‌മിക അല്ല, ഇച്ചിരി സീരിയസ് ആണ്; ടെറർ ലുക്കിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ

രശ്മികയുടേതായി ഇതുവരെ പുറത്തിറങ്ങിയ സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായ വേഷമാണ് ഈ സിനിമയിൽ

icon
dot image

രശ്‌മിക മന്ദാന നായികയാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന മൈസ എന്ന ചിത്രമാണ് രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ദുൽഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ മൈസ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു.

'ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ' എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു സിനിമയുടെ പ്രഖ്യാപനം. രശ്മികയുടേതായി ഇതുവരെ പുറത്തിറങ്ങിയ സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായ വേഷമാണ് ഈ സിനിമയിൽ. ടെറർ ഹൊറർ ലൂക്കിലുള്ള രശ്മികയുടെ കഥാപാത്രത്തിന് സോഷ്യൽ മീഡിയയിൽ ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Image

അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. 'പുഷ്പ 2: ദി റൂൾ', 'ഛാവ', 'സികന്ദർ', 'കുബേര' തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. രശ്മികയുടേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ കുബേര 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്.

Content Highlights: The title poster of the new film Maisa, starring Rashmika Mandanna

To advertise here,contact us
To advertise here,contact us
To advertise here,contact us