അറ്റ്ലീ സംവിധാനം ചെയ്ത മെർസൽ വിജയ്യുടെ പിറന്നാൾ പ്രമാണിച്ച് ഇന്ന് വീണ്ടും തിയേറ്ററിൽ എത്തിയിരിക്കുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ നിരവധി സ്ക്രീനുകളിലാണ് സിനിമ റീ റിലീസ് ചെയ്തിരിക്കുന്നത്. വമ്പൻ സ്വീകരണമാണ് സിനിമയ്ക്ക് വിജയ് ആരാധകർ നൽകിയിരിക്കുന്നത്.
കേരളത്തിലും സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ നിന്നുള്ള വിജയ് ആരാധകരുടെ ആഘോഷങ്ങളുടെയും ആവേശത്തിൻെറയും വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ വൈറലാണ്. തമിഴ്നാട്ടിലും സിനിമയ്ക്ക് നല്ല ഓപ്പണിങ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം സിനിമ ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ധനുഷ് ചിത്രമായ കുബേരയ്ക്ക് ഒപ്പമിറങ്ങിയിട്ടും വിജയ് ചിത്രത്തിന് കുലുക്കമൊന്നുമില്ല. റോഷിക എന്റർപ്രൈസസ് ആണ് സിനിമ വീണ്ടും പ്രദർശനത്തിന് എത്തിക്കുന്നത്.
#Mersal re-release celebration in Pondicherry!!🤩🔥🔥🔥@actorvijay pic.twitter.com/D2jU8kippG
അറ്റ്ലീയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത സിനിമയാണ് മെർസൽ. എ ആർ റഹ്മാൻ ആയിരുന്നു സിനിമയ്ക്ക് സംഗീതം നൽകിയിരുന്നത്. വിജയ് ട്രിപ്പിൾ റോളിലെത്തിയ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. അവയവക്കച്ചവടത്തിന്റെയും പണത്തിന്റെയും പുറകെ പോകുന്ന സ്വകാര്യ ആശുപത്രി രംഗത്തെ അഴിമതിയും അനീതിയുമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങളുടെ പേരിൽ ബിജെപിയുടെ എതിർപ്പിനിരയായ ചിത്രം കൂടിയാണ് മെർസൽ. ചരക്ക് നികുതി, ജിഎസ്ടി ഉൾപ്പെടെ കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. ഇത് പിന്നീട് റീ സെൻസർ ചെയ്തിരുന്നു.
THIS ERA KING 👑 #Mersal Celebration at Kerala 🥵🔥🔥🔥🔥 pic.twitter.com/H9WYWgSGdx
അതേസമയം, നേരത്തെ റീ റിലീസിനെത്തിയ വിജയ് ചിത്രം ഗില്ലി 32 കോടിയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. സച്ചിനും തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളെയും മറികടന്ന് മെർസൽ തിയേറ്ററിൽ കത്തിക്കയറുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
Content Highlights: Vijay film Mersal gets good opening at box office