'വടചെന്നൈ'യുടെ പ്രീക്വലാണോ വെട്രിമാരൻ-സിമ്പു ചിത്രം? ധനുഷും എസ്ടിആറും ഒരുമിച്ച് സ്‌ക്രീനിലെത്തുമോയെന്ന് ആരാധകർ

ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു

സൂര്യ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരുന്ന വാടിവാസൽ. ഒരു പീരീഡ് ആക്ഷൻ ചിത്രമായ പ്ലാൻ ചെയ്ത ചിത്രം ഇപ്പോൾ ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചിത്രം ഡ്രോപ്പ് ചെയ്തതിന് പിന്നാലെ സിലമ്പരശനെ നായകനാക്കി ഒരുക്കുന്ന അടുത്ത സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ വെട്രിമാരൻ. ധനുഷിനെ നായകനാക്കി ഒരുക്കിയ വടചെന്നൈ എന്ന സിനിമയുടെ പ്രീക്വൽ ആയിട്ടാണ് ഈ സിനിമ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വടചെന്നൈയിൽ സംവിധായകൻ അമീർ അവതരിപ്പിച്ച രാജൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ക്രീന്‍ ടൈം ചെറുതായിരുന്നെങ്കിലും സിനിമയിലെ രാജന്റെ ഭാഗങ്ങൾ കയ്യടി നേടിയിരുന്നു. തുടർന്ന് രാജൻ എന്ന കഥാപാത്രത്തിനെ പശ്ചാത്തലമാക്കി ഒരു സ്പിൻ ഓഫ് സിനിമ വരുമെന്ന് വെട്രിമാരൻ പറഞ്ഞിരുന്നു. ഇപ്പോൾ ഈ ചിത്രമാണ് സിലമ്പരശനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. 'രാജൻ വാഗൈയരാ' എന്നാണ് ഈ കഥയുടെ പേരെന്നും എക്സിൽ പലരും കുറിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.

#STRxVetrimaaran Teaser Loading Soon! 🔥The announcement teaser for #SilambarasanTR & #VetriMaaran's much-awaited project drops next week!Hype rising fast 📈 This one's a prequel to VadaChennai, set in a gritty and raw world! 🔪pic.twitter.com/Vasr3Bw48x

അതേസമയം കമൽ ഹാസൻ-മണിരത്‌നം കൂട്ടുകെട്ടിലൊരുങ്ങിയ തഗ് ലൈഫ് ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിമ്പു ചിത്രം. കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. റിലീസ് ചെയ്ത് 14 ദിവസങ്ങൾ കഴിയുമ്പോൾ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിയുന്ന കാഴ്ചയാണുണ്ടാകുന്നത്. 200 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: Vetrimaaran-STR project is said to be prequel of vadachennai

To advertise here,contact us