ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. ഇപ്പോഴിതാ ഡ്രാഗൺ എന്ന രണ്ടാം സിനിമയിലൂടെ വീണ്ടും തരംഗമായിരിക്കുകയാണ് നടൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. ഇപ്പോഴിതാ പ്രദീപിന്റെ അടുത്ത സിനിമയുടെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' ആണ് ഇനി അടുത്തതായി പുറത്തിറങ്ങുന്ന പ്രദീപ് ചിത്രം. എല്ലാവരും കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പുറത്തുവന്നു. ചിത്രം സെപ്റ്റംബർ 18 ന് പുറത്തിറങ്ങും. സിനിമയുടെ നിർമാതാക്കൾ തന്നെയാണ് റിലീസ് വിവരം പുറത്തുവിട്ടത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. 'ഈ സെപ്റ്റംബർ 18 ന്, തിയേറ്ററുകളിൽ പ്രണയത്തിന്റെ ഉത്സവം ആഘോഷിക്കാൻ വരൂ', എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ റിലീസ് വിവരം പുറത്തുവിട്ടത്. ഒരു ഫാന്റസി റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
This SEPTEMBER 18th, come and celebrate the festival of LOVE in theatres 🤍🩵💛❤️💚💙#LIKfromSeptember18#LoveInsuranceKompany #VigneshShivan @pradeeponelife @IamKrithiShetty@iam_SJSuryah @anirudhofficial #RaviVarman @iYogiBabu @Gourayy @PradeepERagav @muthurajthangvl… pic.twitter.com/3BF2GsiUSg
കൃതി ഷെട്ടി, എസ്ജെ സൂര്യ, സീമാൻ, ഗൗരി ജി കിഷൻ, യോഗി ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ 'ധീമാ ധീമാ' എന്ന ഗാനം അണിയറപ്രവർത്തകർ നേരത്തെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. നാനും റൗഡി താൻ, കാതുവാകുല രണ്ട് കാതൽ എന്നീ സിനിമകൾക്ക് ശേഷം വിഘ്നേശ് ശിവൻ ഒരുക്കുന്ന സിനിമയാണ് ലവ് ഇൻഷുറൻസ് കമ്പനി.
അതേസമയം, പ്രദീപിന്റെ പുതിയ സിനിമയായ ഡ്യൂഡിൻ്റെ റിലീസ് തീയതിയും നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. ഒക്ടോബറിൽ ദീപാവലിയ്ക്കാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അങ്ങനെയെങ്കിൽ ഒരു മാസത്തെ ഇടവേളയിൽ രണ്ട് പ്രദീപ് രംഗനാഥൻ സിനിമകളാണ് തിയേറ്ററിലെത്താൻ ഒരുങ്ങുന്നത്.
Content Highlights: Pradeep ranganadhan film Love Insurance kampany release announced