മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ചിത്രമായിരുന്നു 'ഭീഷ്മപര്‍വ്വം'. തിയേറ്ററുകളിൽ വമ്പൻ വിജയമായ സിനിമ റിലീസ് ചെയ്തിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ സിനിമയുടെ മൂന്നാം വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് ആരാധകർ.
3 Years of #BheeshmaParvam 🥵🔥 pic.twitter.com/FkncoPJ40R
'അമൽ നീരദും മമ്മൂക്കയും തിയേറ്ററുകൾക്ക് തീ പടർത്തിയിട്ട് മൂന്ന് വർഷം' എന്നാണ് ഒരാൾ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ കൊണ്ടും കിടിലൻ ഡയലോഗുകൾ കൊണ്ടും മമ്മൂട്ടിയുടെ സ്വാഗ് കൊണ്ടും ചിത്രം സിനിമാപ്രേമികൾക്ക് ഒരു വിരുന്നായിരുന്നു എന്നാണ് പലരും അഭിപ്രായപെപ്പടുന്നത്. ചിത്രം മികച്ച തിയേറ്റർ അനുഭവമാണ് സമ്മാനിച്ചത് എന്നും പലരും പറയുന്നുണ്ട്.
It’s been 3 years since @mammukka & Amal Neerad set screens on fire with #BheeshmaParvam. A true sensation & trendsetter in all means from dialogues to songs.#3YearsOfBheeshmaParvam pic.twitter.com/pA1j6XTeeq
2022 മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം റിലീസ് ചെയ്തത്. ബിഗ് ബി എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ഭീഷ്മപര്‍വ്വം ശ്രദ്ധ നേടിയിരുന്നു. 14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രം മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. ചിത്രം എന്ന പോലെ അതിൽ ഡയലോഗുകളും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായിരുന്നു. മമ്മൂട്ടി പറയുന്ന ‘ചാമ്പിക്കോ..’ എന്ന ഡയലോഗ് അന്ന് റീലുകളിലൂടെ നിരവധിപ്പേർ അനുകരിച്ചിരുന്നു.
മമ്മൂട്ടിക്ക് പുറമെ ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സുഷിൻ ശ്യാമായിരുന്നു സംഗീതം.
Content Highlights: Bheeshmaparvam turns three years