95ാമത് ഓസ്കർ അക്കാഡമി അവാര്‍ഡ് പ്രഖ്യാപനത്തിൽ അമേരിക്കന്‍ ചിത്രമായ അനോറയാണ് തിളങ്ങിയത്. അഞ്ച് അവാര്‍ഡാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച ചിത്രം, സംവിധായകന്, നടി, എഡിറ്റര്‍, തിരക്കഥ എന്നിങ്ങനെ പ്രധാനപ്പെട്ട അവാര്‍ഡുകള്‍ അനോറ കരസ്ഥമാക്കി.
ഷോൺ ബേക്കറാണ് സിനിമയുടെ സംവിധായകൻ. തിരക്കഥയും എഡിറ്റിംഗും ഇദ്ദേഹം തന്നെയാണ് നിർവഹിച്ചത്. അനോറയിലൂടെ നാലു പുരസ്കാരങ്ങളാണ് ഷോൺ ബേക്കർ തന്റെ പേരിലാക്കിയത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയത് ടൈറ്റില്‍ കഥാപാത്രമായി വേഷമിട്ട മിക്കി മാഡിസണാണ്. കൊറിയന്‍ സംവിധായകന് ബോങ് ജൂന്‍ ഹോയ്ക്ക് ശേഷം ഒരു ചിത്രത്തിന് ഏറ്റവുമധികം അവാര്‍ഡ് നേടുന്നയാളായി അനോറയിലൂടെ ബേക്കര്‍ മാറി. ബോങ് ജൂന്‍ ഹോയെക്കാള് ഒരു അവാര്‍ഡ് അധികം നേടിയതും ബേക്കര്‍ തന്നെ.
മറ്റ് അവാര്‍ഡുകള്‍
മികച്ച സഹനടന്‍- കിറന്‍ കുള്ക്കിന് (എ റിയല്‍ പെയിന്‍), സഹനടി- സോയി സെല്‍ഡാന (എമിലിയ പെരെസ്), അനിമേഷന്‍ ചിത്രം- ഫ്ളോ (ലാത്വിയ), മികച്ച അന്താരാഷ്ട്ര ചിത്രം- ഐ ആം സ്റ്റില്‍ ഹിയര്‍ (ബ്രസീല്‍), ഛായാഗ്രഹണം – ലോല് ക്രൗളി (ദി ബ്രൂട്ടലിസ്റ്റ്), അവലംബിത തിരക്കഥ- ദി കോണ്‍ക്ലേവ്, കോസ്റ്റിയൂം ഡിസൈന്‍ – പോള്‍ ടേസ്വെല്‍ (വിക്കഡ്), മികച്ച സൗണ്ട് ഡിസൈന്‍ – ഗാരെത് ജോണ്‍, റിച്ചാര്‍ഡ് കിങ് (ഡ്യൂണ്‍ പാര്‍ട്ട് 2), വിഷ്വല്‍ എഫക്ട്സ്- പോള്‍ ലാംബെര്‍ട്ട്, സ്റ്റീഫന്‍ ജെയിംസ് (ഡ്യൂണ്‍ പാര്‍ട്ട് 2), മേക്കപ്പ് & ഹെയര്‍ സ്റ്റൈലിങ്- പിയറി ഒലിവര്‍ (ദി സബ്സ്റ്റന്‍സ്)
Content Highlights: Anora won 5 awards at the Oscars