രംഗണ്ണന്റെ ബിബിമോൻ ഇനി തമിഴിലേക്ക്, ചിരിപ്പിച്ച് ശശികുമാറും സംഘവും; പ്രതീക്ഷ നൽകി ടൂറിസ്റ്റ് ഫാമിലി ടീസർ

ശശികുമാറിന്റേതായി മുൻപ് പുറത്തിറങ്ങിയ ഗരുഡൻ, അയോതി തുടങ്ങിയ സിനിമകൾക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടൈയ്നർ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. 'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആരുമറിയാതെ നാട്ടിൽ നിന്ന് ഒളിച്ചോടാൻ ഒരുങ്ങുന്ന ഒരു കുടുംബവും അതിനെ തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് ടീസറിൽ കാണാനാകുന്നത്.

Also Read:

Entertainment News
ഒടുവിൽ ജോസച്ചായൻ മുട്ടുമടക്കി; കേരളത്തിൽ ആദ്യ ദിനം 'ടർബോ'യെ മറികടന്ന് 'പുഷ്പ 2'

ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്കർ, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷൻ ജിവിന്ത് ആണ്. ഷോൺ റോൾഡൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സിനിമകൾക്ക് സംഗീതമൊരുക്കിയതും ഷോൺ റോൾഡൻ ആയിരുന്നു.

അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമൻ ആണ്. കല: രാജ് കമൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: വിജയ് എം പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹരീഷ് ദുരൈരാജ്, വരികൾ: മോഹൻ രാജൻ, ഓഡിയോഗ്രഫി: ടി ഉദയ് കുമാർ, സൗണ്ട് ഡിസൈൻ: സൗണ്ട് വൈബ്, DI: മാംഗോ പോസ്റ്റ്. ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.

ശശികുമാറിന്റേതായി മുൻപ് പുറത്തിറങ്ങിയ ഗരുഡൻ, അയോതി തുടങ്ങിയ സിനിമകൾക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

Content Highights: Sasikumar - Simran film Tourist Family teaser out now

To advertise here,contact us