തിയേറ്ററുകളിൽ കണ്ടതല്ല, കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത്; ദേവര ഉടൻ ഒടിടി റിലീസിന്

ചിത്രത്തിൽ ദേവര, വരദ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ജൂനിയർ എൻടിആർ എത്തിയിരിക്കുന്നത്.

ജൂനിയര്‍ എന്‍ടിആർ പ്രാധാന വേഷത്തിലെത്തിയ ചിത്രം ദേവര ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രം നവംബർ എട്ട് മുതൽ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്ന ചിത്ര തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ലഭ്യമാകും.

സെപ്റ്റംബര്‍ 27ന് ആണ് ദേവര തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻടിആറും ഒന്നിച്ച ചിത്രം ആഗോളതലത്തിൽ 500 കോടിയിലധികം രൂപ നേടിയിരുന്നു. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആ​ദ്യ ഭാ​ഗമാണ് റിലീസ് ചെയ്തത്.

ചിത്രത്തിൽ ദേവര, വരദ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ജൂനിയർ എൻടിആർ എത്തിയിരിക്കുന്നത്. ബോളിവുഡ് നടി ജാൻവി കപൂറാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രമായ ഭൈരയെ അവതരിപ്പിച്ചത് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനാണ്. ദേവരയ്ക്കായി സെയ്ഫ് അലി ഖാൻ 12-13 കോടി പ്രതിഫലം കൈപറ്റിയതായി റിപ്പോർട്ടുകളുണ്ട്.

Also Read:

Entertainment News
കോളിവുഡ് തിരിച്ചുപിടിക്കാൻ അവൻ വരുന്നു; കങ്കുവ റിലീസ് ചെയ്യുന്നത് 10,000 സ്‌ക്രീനുകളിൽ

പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവരയുടെ ആദ്യ ഭാഗം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

Content Highlights: Devara to stream in OTT from this week

To advertise here,contact us