പറഞ്ഞ സമയത്ത് വർക്ക് പൂർത്തിയാക്കിയില്ല; ടീൻസ് അണിയറപ്രവർത്തകനെതിരെ പരാതിയുമായി പാർത്ഥിപൻ

കോയമ്പത്തൂർ പൊലീസ് പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

അഭിനേതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ് പാർത്ഥിപൻ. വ്യത്യസ്തമായ അവതരണത്തിലൂടെ എന്നും അദ്ദേഹത്തിന്റെ സിനിമകൾ ചർച്ചയാകാറുമുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ടീൻസ് റിലീസിന് ഒരുങ്ങുന്ന വേളയിൽ സിനിമയുടെ അണിയറപ്രവർത്തകനെതിരെ പാർത്ഥിപൻ പൊലീസിൽ പരാതി നൽകിയിരിക്കുന്നു എന്ന വാർത്തകളാണ് വരുന്നത്.

ടീൻസിന്റെ ഗ്രാഫിക്സ് സൂപ്പർവൈസറായ ശിവപ്രസാദിനെതിരെയാണ് പാർത്ഥിപൻ കോയമ്പത്തൂർ പൊലിസിൽ പരാതി നൽകിയിരിക്കുന്നത്. സിനിമയുടെ ഗ്രാഫിക്സ് വർക്കുകൾ ഫെബ്രുവരി 10 നും 20 നും ഇടയിൽ പൂർത്തിയാക്കാമെന്ന് ശിവപ്രസാദ് പറഞ്ഞിരുന്നു. ഇതിനായി ഇയാൾ 68.54 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ 42 ലക്ഷം രൂപ നൽകി. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ ഇയാൾ വർക്കുകൾ പൂർത്തീകരിച്ച് നൽകിയില്ലെന്ന് പാർത്ഥിപൻ പരാതിയിൽ പറയുന്നു. കോയമ്പത്തൂർ പൊലീസ് പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രായൻ കുറച്ച് സീനാ...; റാപ്പുമായി റഹ്മാനും അറിവും, ധനുഷ് ചിത്രത്തിലെ പുതിയ ഗാനം

മിസ്റ്ററി ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് ടീൻസ്. ഒരു കൂട്ടം യുവാക്കൾക്കൊപ്പം പാർഥിപനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡി ഇമ്മൻ സംഗീതം ഒരുക്കുന്ന സിനിമ ഈ മാസം 12 ന് റിലീസ് ചെയ്യും.

To advertise here,contact us