സെഞ്ച്വറിയിലേയ്ക്ക് ഇനി ദാ ഇത്ര ദൂരം കൂടി; ഈ കൊല്ലം ആടുജീവിതം കൊണ്ടുപോകുമോ?

കേരളത്തിൽ നിന്നുമാത്രം എട്ട് ദിവസം കൊണ്ട് 38 കോടിയോളം നേടിക്കഴിഞ്ഞു

icon
dot image

100 കോടി എന്ന വിജയത്തിളക്കത്തിനോടടുക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം. മാർച്ച് 28-ന് റിലീസിനെത്തിയ ചിത്രം ഒൻപത് ദിവസം പിന്നിടുമ്പോൾ ആഗോള തലത്തിൽ ചിത്രം 93 കോടിയിലേക്ക് എത്തിയിരിക്കുകയാണ്. ചുരുക്കി പറഞ്ഞാൽ നൂറ് കോടി ക്ലബിലേക്ക് കടക്കാൻ ഇനി ഏഴ് കോടി കൂടി നേടിയാൽ മതി.

ശ്രദ്ധേയമായ വിജയം കൈവരിച്ച ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രം 47 കോടി നേടിയെടുത്തു. ആദ്യ എട്ട് ദിവസം കൊണ്ട് 26.35 കോടി നേടിയ മഞ്ഞുമ്മേൽ ബോയ്സിൻ്റെ വരുമാനത്തിൻ്റെ ഇരട്ടിയാണിത് എന്ന പ്രത്യേകത കൂടിയുണ്ട്. കേരളത്തിൽ നിന്നുമാത്രം എട്ട് ദിവസം കൊണ്ട് 38 കോടിയോളം നേടിക്കഴിഞ്ഞു. നാളെത്തെ ബോക്സ് ഓഫീസ് കളക്ഷൻ കൂടിയെത്തുമ്പോൾ ആടുജീവിതം മറ്റൊരു നാഴികക്കല്ല് കൂടി താണ്ടുകയാണ്.

അങ്ങനെയെങ്കിൽ വേഗത്തിൽ 100 കോടിയിലെത്തുന്ന മലയാള സിനിമകളുടെ ലിസ്റ്റിൽ ആടുജീവിതവും എത്തും. മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ് 2018 എന്നീ സിനിമകളെ പിന്നിലാക്കിക്കൊണ്ടായിരിക്കും ഈ നേട്ടം. നിലവിൽ 2018 പത്ത് ദിവസവും മഞ്ഞുമ്മൽ ബോയ്സ് 12 ദിവസവും കൊണ്ടാണ് ഈ സവർണ നേട്ടം കൊയ്തിരിക്കുന്നത്. ഈ റെക്കോർഡും ആടുജീവിതം താണ്ടും.

'കിടിലൻ ക്വാളിറ്റി, റിച്ച് ലുക്ക്, ടൊവിയുടെ കോസ്റ്റ്യൂം'; 'നടികർ' ടീസറിൽ പ്രേക്ഷകർ കണ്ടെത്തിയത്

To advertise here,contact us
To advertise here,contact us
To advertise here,contact us