'ആടുജീവിതം' ഒടിടിയിൽ എത്തുന്നത് തിയേറ്ററിൽ കാണാത്ത സീനും ചേർത്തുള്ള വേർഷൻ; അപ്ഡേറ്റ്

ഫൂട്ടേജിൽ നിന്ന് 30 മിനിറ്റിലധികം ദൈർഘ്യമുള്ള സീൻ മുറിച്ചു മാറ്റിയിരുന്നു

icon
dot image

ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് സ്നേഹം ഏറ്റുവാങ്ങി നിറ സദസ്സോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ആടുജീവിതം. 70 ശതമാനത്തിലധികം തിയേറ്റർ ഓക്യുപെൻസിയാണ് കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടുമിക്ക് തിയേറ്ററുകളിലും. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും സിനിമ തിയേറ്റർ വിടില്ല എന്ന കാര്യത്തിൽ സംശമില്ല. എന്നിരുന്നാലും ചിത്രം ഒടിടിയിലെത്തുമ്പോൾ തിയേറ്ററിൽ കാണാത്ത സീനുകളും ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ട്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ദൈർഘ്യം കൂടിയ വേർഷനാകും എത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം ഇപ്പോൾ കാണുന്ന രണ്ട് മണിക്കൂർ 57 മിനിറ്റിനേക്കാൾ ദൈർഘ്യം കൂടുതലാണെന്ന് ബ്ലെസി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സമയക്രമം പാലിക്കാൻ ഫൂട്ടേജിൽ നിന്ന് 30 മിനിറ്റിലധികം ദൈർഘ്യമുള്ള സീൻ മുറിച്ചു മാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആടുജീവിതത്തിന്റെ അൺകട്ട് വേർഷനായി ഒടിടിയിൽ റിലീസ് ചെയ്യാനാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് വിവരം. സിനിമയുടെ സ്വീകാര്യതയും തിയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ ഒഴുക്കും പരിശോധിക്കുമ്പോൾ ആടുജീവിതം ഒടിടിയിലെത്താൻ മെയ് എങ്കിലും ആകുമെന്ന് കണക്കുകൂട്ടലുമുണ്ട്. ഒടിടി റിലീസ് രണ്ടാഴ്ചയ്ക്ക് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

'എന്റെ കഥയിലെ നായകൻ നജീബാണ്,ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം, അദ്ദേഹത്തെ വെറുതെ വിടുക'; ബെന്യാമിൻ

To advertise here,contact us
To advertise here,contact us
To advertise here,contact us