50 കോടി ടോട്ടൽ ബിസിനസ്; മികച്ച വിജയം നേടി അന്വേഷിപ്പിൻ കണ്ടെത്തും

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്

icon
dot image

റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ടൊവിനൊ തോമസ് നായകനായി എത്തിയ 'അന്വേഷിപ്പിൻ കണ്ടെത്തും'. പല റിലീസുകൾക്കിടയിലും മികച്ച വിജയം കണ്ടെത്തിയ സിനിമയുടെ ടോട്ടൽ കളക്ഷൻ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടിയതായാണ് റിപ്പോർട്ട്.

കേരളത്തിലും ജിസിസിയിലും മറ്റ് രാജ്യങ്ങളിലുമായി മികച്ച കളക്ഷനും സിനിമ സ്വന്തമാക്കി കഴിഞ്ഞു. സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് എട്ടിന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുക.

നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. കൽക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിച്ചിട്ടുണ്ട്.

മണിരത്നം-കമൽ ടീമിന്റെ തഗ് ലൈഫിൽ നിന്ന് ദുൽഖർ പിന്മാറി ?

തിയേറ്റര് ഓഫ് ഡ്രീംസിന്റെ ബാനറില് ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി എന്നിവർ പ്രധാന താരങ്ങളായെത്തുന്നു. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധരൻ, സംഗീതം സന്തോഷ് നാരായണൻ, കലാസംവിധാനം ദിലീപ് നാഥ്.

To advertise here,contact us
To advertise here,contact us
To advertise here,contact us