2021 ൽ ഓസ്കർ നേടിയ ചിത്രം ഡ്യൂണിന്റെ രണ്ടാം ഭാഗം മാർച്ച് ഒന്നിനാണ് റിലീസ് ചെയ്തത്. ആദ്യ രണ്ടു ദിനങ്ങൾ കഴിയുമ്പോൾ സിനിമയ്ക്ക് ആഗോള തലത്തിൽ ഗംഭീര കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. സിനിമ ഇതുവരെ 74.6 മില്ല്യണ്‍ ഡോളറാണ് നേടിയത്.
ചിത്രത്തിന് ആദ്യദിനത്തിൽ യുഎസിൽ മാത്രം 32.2 മില്യൺ ഡോളർ നേടാന്‍ കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ ആഭ്യന്തര വിപണിയില്‍ പ്രിവ്യൂ ഷോകളില്‍ മാത്രമായി സിനിമ 12 മില്ല്യണ്‍ ഡോളര്‍ നേടിയിരുന്നു. ഓവര്‍സീസ് മാര്‍ക്കറ്റിലും സിനിമ രണ്ടു ദിവസം കൊണ്ട് 22.4 മില്യൺ നേടി. അടുത്ത ദിവസം തന്നെ ചിത്രം 100 മില്യൺ നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
'സൂര്യ വാടിവാസൽ ഉപേക്ഷിച്ചോ?'; വെട്രിമാരൻ സൂര്യയ്ക്ക് പകരം നായകനാക്കുന്നത് ഈ നടനെ?
ഡെനിസ് വില്ലെന്യൂവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിമിത്തി ഷാലമി, റെബേക്ക ഫെര്ഗൂസന്, ഓസ്കര് ഐസക്, ജോഷ് ബ്രോലിന്‍, ഡേവ് ബൗട്ടിസ്റ്റ, സെന്‍ഡയ, ജേസൺ മമൊവ, ചാംഗ് ചെംഗ് തുടങ്ങിയവർക്ക പുറമെ സൗഹീല യാക്കൂബും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫ്രാങ്ക് ഹെർബർട്ടിന്റെ ഡ്യൂൺ എന്ന സയൻസ് ഫിക്ഷൻ നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 10191-ലെ അരാക്കിസ് എന്ന ഗ്രഹമാണ് കഥാ പശ്ചാത്തലം.