'എന്റെ ഭാര്യയോടൊപ്പം മറ്റൊരു വർഷം ആഘോഷിക്കുന്നു';രാധികയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് സുരേഷ് ഗോപി

1990ൽ ആയിരുന്നു സുരേഷ് ഗോപിയുടെയും രാധികയുടെ വിവാഹം

ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടൻ സുരേഷ് ഗോപി. തന്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണെന്നാണ് നടൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇരുവരുടെയും 34-ാം വിവാഹ വാർഷികമായിരുന്നു ഇന്ന്. 1990ൽ ആയിരുന്നു സുരേഷ് ഗോപിയുടെയും രാധികയുടെ വിവാഹം.

'എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ', സുരേഷ് ഗോപി കുറിച്ചു. രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. ഭാഗ്യ, പരേതയായ ലക്ഷ്മി സുരേഷ്, നടൻ ഗോകുല് സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു ഭാഗ്യയുടെ വിവാഹം.

പോറ്റിയുടെ കഥ അറിയണ്ടേ?; 'ഭ്രമയുഗം' ട്രെയ്ലർ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

അതേസമയം, സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന 'വരാഹം' എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. നവ്യ നായര് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ് സംവിധായകനും നടനുമായ ഗൗതം മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

To advertise here,contact us