അതങ്ങ് ഉറപ്പിച്ചു; ഡ്യൂൺ 2 മാര്ച്ചില് തന്നെയെത്തും, പുതിയ കഥാപാത്രങ്ങൾ പോസ്റ്ററിൽ

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വന്നു

2021 ൽ ഓസ്കർ നേടിയ ചിത്രം ഡ്യൂണിന്റെ രണ്ടാം ഭാഗം മാർച്ച് ഒന്നിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വന്നു. ഡെനിസ് വില്ലെന്യൂവ് ആണ് സംവിധായകൻ. തിമിത്തി ഷാലമി, റെബേക്ക ഫെര്ഗൂസന്, ഓസ്കര് ഐസക്, ജോഷ് ബ്രോലിന്, ഡേവ് ബൗട്ടിസ്റ്റ, സെന്ഡയ, ജേസൺ മമൊവ, ചാംഗ് ചെംഗ് തുടങ്ങിയവർക്ക പുറമെ സൗഹീല യാക്കൂബും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സൗഹീല യാക്കൂബ് ഏത് കഥാപത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നതിനെ കുറിച്ചുള്ള സ്ഥിരീകരങ്ങൾ പുറത്തു വന്നിട്ടില്ല. ഫ്രാങ്ക് ഹെർബർട്ടിന്റെ ഡ്യൂൺ എന്ന സയൻസ് ഫിക്ഷൻ നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ നോവലിൽ ഷിഷാക്ലിയെന്ന കഥാപാത്രത്തെയാകും സൗഹീല യാക്കൂബ് അവതരിപ്പിക്കുക എന്ന് അഭ്യൂഹങ്ങൾ ഉണ്ട്. 10191-ലെ അരാക്കിസ് എന്ന ഗ്രഹമാണ് കഥാ പശ്ചാത്തലം.

Behold this exclusive new poster for #DuneMovie Part Two, coming soon to theaters. pic.twitter.com/UjY43bK0i6

ഹോളിവുഡ് സ്ട്രൈക്കിനെ തുടർന്ന് ചിത്രീകരണം നീണ്ടുപോയ സിനിമകളിൽ ഒന്നാണ് ഡ്യൂൺ 2. 2023 നവംബറിൽ ആണ് ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. 400 മില്യൺ ഡോളർ ആയിരുന്നു ആദ്യ ഭാഗത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. ആറ് വിഭാഗങ്ങളിൽ ചിത്രം ഓസ്കർ നേടുകയും ചെയ്തു. രണ്ടാം ഭാഗത്തിന് മേൽ വലിയ പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

To advertise here,contact us