'അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല'; ലൈംഗികാരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ സീനു രാമസാമി

സീനുവിന്റെ 'ഇടം പൊരുൾ യേവൽ' എന്ന ചിത്രത്തിലെ നായിക നടിയാണ് മോനിഷ യാദവ്

നടി മനീഷ യാദവ് നടത്തിയ ലൈംഗികാരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ സീനു രാമാസാമി. മനീഷയെ സീനു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഒരു തമിഴ് മാധ്യമം നൽകിയ റിപ്പോർട്ട്. മനീഷ യാദവ് സംഭവത്തെകുറിച്ച് വെളിപ്പെടുത്തിയതിന്റെ തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടാണ് ഓൺലൈൻ ചാനൽ വാർത്ത പ്രചരിച്ചത്. എന്നാൽ സംവിധായകൻ ഇതിനെ നിഷേധിക്കുകയാണ്. സീനുവിന്റെ 'ഇടം പൊരുൾ യേവൽ' എന്ന ചിത്രത്തിലെ നായിക നടിയാണ് മനീഷ യാദവ്.

'അത്തരത്തിൽ ഒരു സംഭവവും നടന്നിട്ടില്ല, വാർത്ത തെറ്റാണ്. 'ഒരു കുപ്പൈ കതൈ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയിൽ നടി എനിക്ക് നന്ദി പറഞ്ഞിരുന്നു. ഞാൻ അവരെ ലൈംഗികമായി ഉപദ്രവിച്ചുവെങ്കിൽ പരസ്യമായി നന്ദി പറയേണ്ട ആവശ്യമെന്താണ്'; സംവിധായകൻ ഒരഭിമുഖത്തിൽ ചോദിച്ചു.

'കങ്കുവ' സിനിമയുടെ ചിത്രീകരണത്തിനിടെ സൂര്യയ്ക്ക് പരിക്ക്

വിജയ് സേതുപതി, ഗായത്രി എന്നിവർ പ്രധാന താരങ്ങളായ 'മാമനിതൻ' സീനു രാമസാമിയുടെ ശ്രദ്ധേയ ചിത്രമാണ്. 'ഇടിമുഴക്കം' ആണ് റിലീസിനായി കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം. ജി വി പ്രകാശ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. 'ഇടം പൊരുൾ യാവൽ' എന്ന ചിത്രവും അണിയറയിലാണ്. 'വാഴക്കു എൻ 18/9', 'ആദലാൽ കാതൽ സെയ്വീർ', 'തൃഷ ഇല്ലാന നയൻതാര' തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് മനീഷ യാദവ്.

To advertise here,contact us