തിരുവനന്തപുരം അഞ്ചുതെങ്ങിൽ തെരുവുനായ ആക്രമണം; മൂന്നു വയസ്സുകാരനുൾപ്പെടെ പത്ത് പേർക്ക് കടിയേറ്റു

അഞ്ചുതെങ്ങ് ജംഗ്ഷന് സമീപത്തായാണ് സംഭവം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം.തിരുവനന്തപുരം അഞ്ചുതെങ്ങിൽ പത്തുപേർക്ക് തെരുവുനായയുടെ കടിയേറ്റു. അഞ്ചുതെങ്ങ് ജംഗ്ഷന് സമീപത്തായാണ് സംഭവം. രണ്ടു വിദ്യാർത്ഥികൾ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനും കടിയേറ്റിട്ടുണ്ട്. കടിയേറ്റവ‍ർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Content Highlights: Stray dog ​​attacks in Anchuthengu, Thiruvananthapuram; Ten people, including a three-year-old, were bitten

To advertise here,contact us