തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയിൽ നിന്നും കഞ്ചാവ് ശേഖരം പിടികൂടി. വർക്കല തച്ചോട് സ്വദേശിനിയായ സന്ധ്യയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മൂന്നര കിലോയിലധികം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന കല്ലമ്പലം തോട്ടയ്ക്കാടുള്ള വീട്ടിൽ നിന്നാണ് ഡാൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ് സന്ധ്യ.
Content highlight : Woman arrested with over 3.5 kg of ganja in Kallambalam, Thiruvananthapuram