കെട്ടിവെച്ച ചാക്കിൽ നിന്ന് മാലിന്യങ്ങൾ പുറത്തെടുത്തത് ചോദ്യം ചെയ്തു; ഹരിതകർമ സേനാംഗങ്ങൾക്ക് നേരെ മർദനം

ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മര്‍ദനമേറ്റതായി പരാതി. തച്ചൂര്‍ സ്വദേശികളായ ലത, രമ എന്നീ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. ആറ്റിങ്ങല്‍ പാലസ് റോഡിലാണ് സംഭവം. ഹരിത കര്‍മസേന വെച്ച ചാക്കുകെട്ടുകളില്‍ നിന്ന് ഒരാള്‍ സാധനങ്ങള്‍ മാറ്റിയത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമായത്. പ്രകോപിതനായ ഇയാള്‍ ഹരിതകര്‍മസേന അംഗങ്ങളെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Content Highlight; Haritha Karma Sena members assaulted in Attingal

To advertise here,contact us