തിരുവനന്തപുരം: വാര്ഡ് മെമ്പറെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. ആര്യനാട് കോട്ടയ്ക്കകം വാര്ഡ് മെമ്പര് ശ്രീജ ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതകളാണ് പിന്നില് എന്നാണ് പ്രാഥമിക നിഗമനം. കോണ്ഗ്രസ് പ്രതിനിധിയായ വാര്ഡ് മെമ്പറാണ് ശ്രീജ.
ആസിഡ് കുടിച്ചാണ് ശ്രീജ മരിച്ചതെന്നാണ് വിവരം. 60 ലക്ഷം രൂപ കടബാധ്യത ഉണ്ടായിരുന്നു.
വീടും പറമ്പും വിറ്റ് കടം വീട്ടാൻ തീരുമാനിച്ചിരുന്നെങ്കിലും ഇവർക്കെതിരെ സിപിഐഎം സാമ്പത്തിക തട്ടിപ്പ് ആരോപണം നടത്തിയിരുന്നു. ഇന്നലെ സിപിഐഎം പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ മനം നൊന്താണ് ആത്മഹത്യ എന്നാണ് ആരോപണം.
സിപിഐഎം ശ്രീജയെ വ്യക്തിഹത്യ നടത്തിയെന്ന് ഡിസിസി അംഗം ജയമോഹന് ആരോപിച്ചു. സ്ഥിരമായി ശ്രീജയെ വേട്ടയാടി. യക്ഷിയുടെ പടം ഒട്ടിച്ച പോസ്റ്റർ ഇറക്കി. പണം തട്ടുന്ന യക്ഷിയാണെന്ന് പ്രചരണം നടത്തി
ഇന്നലെ പ്രതിഷേധ സംഗമത്തിലും വ്യക്തിഹത്യ നടത്തിയെന്നും ജയമോഹന് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് 'ദിശ' ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: Toll free helpline number: 1056, 0471-2552056)
Content Highlights: Ward member found died in Aryanadu