'യുവാക്കൾക്ക് അവസരം നൽകുന്നില്ല'; രണ്ട് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു

കോൺഗ്രസിന്റെ ശക്തി ക്ഷയിക്കുന്നതിന്റെ ഉദാഹരണമാണ് അവിടെനിന്നു കൂടുതൽപ്പേർ സിപിഎമ്മിലേക്കു വരുന്നതിലൂടെ വ്യക്തമാകുന്നതെന്ന് തുടർന്നുനടന്ന പത്രസമ്മേളനത്തിൽ വി ജോയി പറഞ്ഞു

തിരുവനന്തപുരം : ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു. കോൺഗ്രസ് അരുവിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് പുതുക്കുളങ്ങര പ്രശാന്ത്, ജനറൽ സെക്രട്ടറി വാളിയറ മഹേഷ് എന്നിവരാണ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി വി ജോയിയിൽനിന്നു പാർട്ടി അംഗത്വം സ്വീകരിച്ചത്.

കോൺഗ്രസിന്റെ ശക്തി ക്ഷയിക്കുന്നതിന്റെ ഉദാഹരണമാണ് അവിടെനിന്നു കൂടുതൽപ്പേർ സിപിഐഎമ്മിലേക്കു വരുന്നതിലൂടെ വ്യക്തമാകുന്നതെന്ന് തുടർന്നുനടന്ന പത്രസമ്മേളനത്തിൽ വി ജോയി പറഞ്ഞു. കോൺഗ്രസിൽ വർഷങ്ങളായി ഒരേസ്ഥാനത്തു തുടരുന്നവർ യുവാക്കൾക്ക് അവസരം നൽകുന്നില്ലെന്നും പലതവണ പരാതി അറിയിച്ചിട്ടും ഫലമില്ലാത്തതിനാലാണ് പാർട്ടി വിട്ടതെന്നും പ്രശാന്തും മഹേഷും പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് സിപിഐഎമ്മിലേക്ക് എത്തിയതെന്നും ഇവർ പറഞ്ഞു.

Content Highlight : 'Youth are not given a chance'; Two Congress leaders joined CPM

To advertise here,contact us