ചൂണ്ടയിടാനായി വള്ളത്തിൽ പോകവെ ഒഴുക്കിൽപ്പെട്ടു; മൂവർ സംഘത്തെ രക്ഷപ്പെടുത്തി സ്കൂബ ടീം

ചൂണ്ടയിടാനായി ചെറുവള്ളത്തിൽ പോയപ്പോഴാണ് അപകടമുണ്ടായത്

തിരുവനന്തപുരം: കരമനയാറിൽ ഒഴുക്കിൽപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. സ്കൂബ ടീമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശിവകുമാർ, അരുൺ, മണി എന്നിവരെയാണ് സംഘം രക്ഷപ്പെടുത്തിയത്. ചൂണ്ടയിടാനായി ചെറുവള്ളത്തിൽ പോയപ്പോഴാണ് അപകടമുണ്ടായത്.

പേയാട് കാവടിക്കടവിലെ ചുഴിയിൽപ്പെട്ടായിരുന്നു അപകടം. വൈകുന്നേരം നാലരയോടെ കരമനയാറിൽ കുളിക്കാനിറങ്ങിയ സുനിൽ കുമാറിനെ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. ഇയാളെ രക്ഷപ്പെടുത്താനായിരുന്നു സ്കൂബ ടീം സ്ഥലത്തെത്തിയത്. എന്നാൽ സുനിൽ കുമാറിനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് മൂവർ സംഘം സ്ഥലത്ത് മീൻപിടിക്കാനെത്തിയത്.

Content Highlights: Three people rescued from Karamanayar river

To advertise here,contact us