ചൂടും ബ്ലോക്കും; ഒറ്റപാലത്ത് തിരക്കേറിയ സ്വകാര്യ ബസിൽ യാത്ര ചെയ്ത 15കാരി കുഴഞ്ഞ് വീണു

അര മണിക്കൂറോളമാണ് ബസ് ബ്ലോക്കിൽ കിടന്നത്

പാലക്കാട്. ഒറ്റപ്പാലത്ത് പതിനഞ്ചുകാരി കുഴഞ്ഞ് വീണു. സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോഴാണ് കുട്ടി കുഴഞ്ഞ് വീണത്. ഈസ്റ്റ് ഒറ്റപ്പാലം റോഡിൽ ഗതാഗത കുരുക്കിനെ തുടർന്ന് ബസ് ഏറെനേരം റോഡിൽ കിടന്നിരുന്നു. അര മണിക്കൂറോളമാണ് ബസ് ബ്ലോക്കിൽ കിടന്നത്. ബസ്സിൽ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നു. തിരക്കേറിയ കുട്ടി ബസിൽ ഏറെ നേരം നിൽക്കുകയായിരുന്നു.

കുഴഞ്ഞ് വീണ കുട്ടിയെ ബസ് ജീവനക്കാർ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

Content Highlights:Fifteen-year-old girl collapses at Ottapalam

To advertise here,contact us